Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടിയിലെ...

ചാലക്കുടിയിലെ സ്്റ്റേഡിയം നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും- മന്ത്രി

text_fields
bookmark_border
ചാലക്കുടി: നിർദിഷ്്ട ചാലക്കുടി സ്റ്റേഡിയത്തി​െൻറ നിര്‍മാണം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ലിജോ ജോസ് പല്ലിശേരിക്കും സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം വിബിന്‍ തോമസിനും ചാലക്കുടി നഗരസഭ ഒരുക്കിയ ആദരം ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കായികരംഗത്ത് രണ്ടുകാര്യങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളൊരുക്കലും കായികരംഗത്തെ അസോസിയേഷനുകളുടെ ഉപജാപങ്ങളില്‍നിന്ന് മോചിപ്പിച്ച് സ്വതന്ത്രമായി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരമൊരുക്കലുമാണ്. ചിത്രക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് ഇത്തരം ഉപജാപം നിമിത്തമാണ്. ഇത്തവണ സന്തോഷ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഇത്തരത്തിലുള്ള ഉപജാപങ്ങള്‍ നടന്നിട്ടില്ല. 60 കോടി രൂപ ചെലവിട്ട് തൃശൂരില്‍ അന്താരാഷ്്ട്ര സ്റ്റേഡിയത്തി​െൻറ നിര്‍മാണം ഏപ്രിലില്‍ ആരംഭിക്കും. അനുരാഗിന് വീട് വെക്കാന്‍ സ്ഥലമില്ലാത്ത പ്രശ്‌നത്തിന് പരിഹാരമായി സി.പി.എം കൊടകര ഏരിയ കമ്മിറ്റി സ്ഥലം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലിജോ ജോസ് പല്ലിശേരിക്കും വിബിന്‍ തോമസിനും മന്ത്രി ഉപഹാരങ്ങള്‍ കൈമാറി. ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചാലക്കുടി നഗരസഭ അധ്യക്ഷ ജയന്തി പ്രവീണ്‍കുമാര്‍, ഉപാധ്യക്ഷന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. ശ്രീധരന്‍, യു.വി. മാര്‍ട്ടിന്‍, ഗീത സാബു, ബിജി സദാനന്ദന്‍, നഗരസഭ അംഗം വി.ഒ. പൈലപ്പന്‍, കാടുകുറ്റി പഞ്ചായത്ത് പ്രസിഡൻറ് തോമസ് ഐ.കണ്ണത്ത്, ജില്ല പഞ്ചായത്ത് അംഗം കെ.ആര്‍. സുമേഷ്, ഫുട്ബാള്‍ താരങ്ങളായ ടി.കെ. ചാത്തുണ്ണി, എം.ഒ. ജോസ്, സംവിധായകന്‍ സുന്ദര്‍ദാസ് എന്നിവര്‍ സംസാരിച്ചു. വിബിന്‍ തോമസിന് നഗരസഭയുടെ പാരിതോഷികമായ ഒരു ലക്ഷം രൂപ കൈമാറി. ഹിമാലയത്തിലേക്ക് ബൈക്കില്‍ പോകുന്ന ചാലക്കുടിയിലെ ആല്‍ഫിന്‍, അനഘ മരിയ എന്നി പെണ്‍കുട്ടികള്‍ക്ക് സ്വീകരണം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story