Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒഴുക്കിൽപെട്ട മൂന്ന്​...

ഒഴുക്കിൽപെട്ട മൂന്ന്​ പെൺകുട്ടികൾക്ക്​ യുവാവ്​ രക്ഷകനായി

text_fields
bookmark_border
ആമ്പല്ലൂര്‍-: കുറുമാലിപ്പുഴയിലെ കുണ്ടുകടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട മൂന്ന് പെണ്‍കുട്ടികള്‍ക്ക് യുവാവ് രക്ഷകനായി. കുണ്ടുകടവ് താനത്തുപറമ്പില്‍ തിലക​െൻറ മകള്‍ ശ്വേത, ഒല്ലൂക്കാരന്‍ സണ്ണിയുടെ മകള്‍ സ്വപ്ന, നെടുമ്പുള്ളി കൃഷ്ണ​െൻറ മകള്‍ നിഷ എന്നിവരാണ് ഒഴുക്കിൽപെട്ടത്. സംഭവം കണ്ട് പുഴയോരത്ത് കളിച്ചു കൊണ്ടിരുന്ന കോറ്റുകുളം മനോജി​െൻറ മകന്‍ നിതി​െൻറ (9) കരച്ചില്‍ കേട്ട് ഓടിയെത്തിയ കുണ്ടുകടവ് നരശില ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നന്തിക്കര വീട്ടില്‍ മോഹന​െൻറ മകന്‍ കമല്‍ദേവ് (22) പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കടവില്‍ നിന്ന് കുളിച്ചു മടങ്ങുകയായിരുന്നു കമല്‍ദേവ്. ആഴവും ശക്തമായ ഒഴുക്കുമുണ്ടായിരുന്ന പുഴയില്‍ ജീവന്‍ പണയം വെച്ചാണ് യുവാവ് പെണ്‍കുട്ടികളെ രക്ഷിച്ചത്. ഭയന്നുപോയ കുട്ടികള്‍ അപകടവിവരം പുറത്തു പറയാതെ മറച്ചുവെച്ചു. വിവരമറിഞ്ഞ പുതുക്കാട് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍, അംഗം ഗീത സുകുമാരന്‍, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി നിർമല്‍ എന്നിവര്‍ കമല്‍ദേവിനെ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story