Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപത്ത്​ തവണ തീപിടിത്തം; ...

പത്ത്​ തവണ തീപിടിത്തം; തളരാരെ ഫയർഫോഴ്​സ്​

text_fields
bookmark_border
കുന്നംകുളം: തീയണച്ച് സ്റ്റേഷനിലേക്ക് തിരിച്ചെത്താൻ പോലും സമയമില്ലാതെ നിർത്താത്ത ഒാട്ടത്തിലായിരുന്നു കഴിഞ്ഞ ദിവസം ഫയർഫോഴ്‌സ് ഉദ്യാഗസ്ഥർ. ഹർത്താൽ ദിനമായ തിങ്കളാഴ്ച ഏഴ് മണിക്കൂറിനുള്ളിൽ കുന്നംകുളം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നാലിടങ്ങളിൽ തീയണച്ചത് പത്ത് തവണ. പാറേമ്പാടം, കല്ലഴിക്കുന്ന്, കലശമല എന്നിവിടങ്ങളിലായാണ് പത്ത് തവണ തീപിടിത്തം ഉണ്ടായത്. ചുണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയോട് ചേർന്നുള്ള പാറേപാടത്ത് പാടത്തെ പുല്ലിന് നാല് തവണ തീപിടിച്ചു. കലശമലയിലെ ഒഴിഞ്ഞ പറമ്പിലും നാല് പ്രാവശ്യം പുല്ലിൽ തീ പടർന്നു. ഉച്ചക്ക് 12.15 നായിരുന്നു ആദ്യ വിളി വന്നത്. പിന്നീട് തുടർച്ചയായി. പലയിടത്തും രണ്ട് യൂനിറ്റ് വാഹനങ്ങൾ പോകേണ്ടി വന്നു. രാത്രി 7.30 നും തീപിടിച്ചു. എല്ലായിടത്തും ഒാടിയെത്തി തീയണച്ചു. മനഃപൂർവം തീയിടുകയാണെന്നും ആരോപണമുണ്ട്. വഴിയാത്രക്കാരും മറ്റും സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതിലൂടെയും തീ പടരുന്നുണ്ട്. സ്റ്റേഷൻ ചാർജുള്ള ഫയർ ഓഫിസർ ശ്രീകുമാറി​െൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Show Full Article
TAGS:LOCAL NEWS 
Next Story