Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴുപ്പാടം പമ്പ്...

തൊഴുപ്പാടം പമ്പ് ഹൗസിൽനിന്നുള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു; ചീരക്കുഴി കനാലിലൂടെയാണ്​ വെള്ളം ഒഴുകുന്നത്

text_fields
bookmark_border
പൈങ്കുളം: ഭാരതപ്പുഴയുടെ തൊഴുപ്പാടം പമ്പ് ഹൗസിൽനിന്നുള്ള പ്രധാന പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. പാഞ്ഞാൾ പഞ്ചായത്തിലെ നാലാം വാർഡ് തൊഴുപ്പാടത്തുള്ള ഭാരതപ്പുഴയുടെ പമ്പ് ഹൗസിൽനിന്ന് ചേലക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന പൈപ്പാണ് തൊഴുപ്പാടം സ​െൻററിലെ കനാൽപാലത്തിന് സമീപം പൊട്ടിയത്. മാസങ്ങളായി ഇവിടെ ജലം പാഴാകുന്നത് പതിവായതോടെ പരാതിയെ തുടർന്ന് ജല വിതരണ വകുപ്പ് അധികൃതർ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. വറ്റിയ ചീരക്കുഴി കനാലിലൂടെയാണ് വെള്ളം ഒഴുകുന്നത്. തീരപ്രദേശങ്ങൾ വരൾച്ച ഭീഷണിയിൽ കഴിയുമ്പോൾ ആയിരക്കണക്കിന് ലിറ്റർ ജലം പ്രതിദിനം പാഴാകുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story