Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊലീസ്​...

പൊലീസ്​ വാട്ട്​സ്​ആപ്​ ഗ്രൂപ്പിൽ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച്​ എസ്​.​െഎയുടെ പോസ്​റ്റ്​

text_fields
bookmark_border
കോഴിക്കോട്: സിറ്റി പൊലീസി​െൻറ ഒൗദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പരിഹസിക്കുന്ന തരത്തിലുള്ള പോസ്റ്റ് ഇട്ടതിനെ ചൊല്ലി സേനയിൽ വിവാദം പുകയുന്നു. കൺട്രോൾ റൂമി​െൻറ 'പൊലീസ് കൺട്രോൾ റൂം കെ.െക.ഡി സിറ്റി' എന്ന ഗ്രൂപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിക്കുന്ന േപാസ്റ്റ് കൺട്രോൾ റൂം എസ്.െഎയും സിറ്റി പൊലീസ് കോഒാപറേറ്റിവ് െസാസൈറ്റി സെക്രട്ടറിയുമായ പുരുഷോത്തമൻ പോസ്റ്റ് ചെയ്തത്. ആദ്യം പോസ്റ്റിട്ടപ്പോൾ അഡ്മിൻ എതിർപ്പ് അറിയിച്ചെങ്കിലും വീണ്ടും വിവാദ പോസ്റ്റുകൾ ഇട്ടുെവന്നാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയുന്നത്. 200ഒാളം പേരാണ് ഗ്രൂപ്പിലുള്ളത്. വിവാദ പോസ്റ്റ് സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗ്രൂപ്പിലെ അംഗംതന്നെ സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറിന് പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story