Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശുചിത്വ മത്സരവുമായി...

ശുചിത്വ മത്സരവുമായി റസിഡൻറ് അസോസിയേഷൻ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മതിലകത്ത് വീട്ടുകാർക്ക് ശുചിത്വ മത്സരവുമായി റസിഡൻറ്സ് അസോസിയേഷൻ. വീടും പരിസരവും ശുചിത്വത്തോടെ പരിപാലിക്കുന്നവരിൽ ഒന്നു മുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് പ്രത്യേക സമ്മാനങ്ങൾക്ക് പുറമെ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. മതിലകം പടിഞ്ഞാറ് എ.പി.ജെ അബ്ദുൽകലാം റോഡ് 'സ്വരുമ' റസിഡൻറ്സ് അസോസിയേഷനാണ് ശുചിത്വ പരിപാലനത്തിൽ മത്സരം ഏർപ്പെടുത്തിയത്. ഗാർഹിക മാലിന്യ നിർമാർജനം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. അസോസിയേഷനിലെ വനിതാ അംഗങ്ങൾ മാസത്തിൽ രണ്ട് തവണ വീടുവീടാന്തരം കയറിയിറങ്ങി പരിശോധിച്ചാണ് വിജയികളെ കണ്ടത്തുന്നതെന്ന് പ്രസിഡൻറ് കെ.എം. ഷെരീഫ്, സെക്രട്ടറി പി.എം. നൗഷാദ്, ട്രഷറർ പി.എം. ബഷീർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story