Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപകടം ഒഴിയാതെ ദേശീയപാത ...

അപകടം ഒഴിയാതെ ദേശീയപാത 17

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ അപകടങ്ങൾ ഒഴിയുന്നില്ല. മതിലകം, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ ദിവസേനയെന്നോണം അപകടം നടുന്നുകൊണ്ടിരിക്കുകയാണ്. ഇതനുസരിച്ച് മരണങ്ങളും ഏറുകയാണ്. ഒന്നിലേറെ അപകടങ്ങൾ പതിവാണ്. ഞായറാഴ്ച എസ്.എൻ.പുരം ആലയിൽ രണ്ട് കാറും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇതിൽ ഒരു കാർ മറിെഞ്ഞങ്കിലും അതിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെെടയുള്ള കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മേത്തല പടമാട്ടുമ്മൽ ഒൗസോയെ(55) കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റുള്ളവരും ചികിത്സ തേടി. കൊടുങ്ങല്ലൂർ ആക്ട്സ്, ശാന്തിപുരം എസ്.വൈ.എസ്. ആംബുലൻസുകളിലാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഡ്രൈവിങ്ങിനിടെ ഉറക്കം ദേശീയപാതയിലെ അപകടത്തിൽ പ്രധാന കാരണമായി മാറുകയാണെന്ന് പൊലീസ് പറഞ്ഞു. അമിത വേഗം, അശ്രദ്ധ ഡ്രൈവിങ്, ട്രാഫിക് നിയമങ്ങളുടെ ലംഘനം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയതും അപകട കാരണങ്ങളാണ്. രണ്ട് ദിവസം മുമ്പാണ് എസ്.എൻ പുരം അഞ്ചാംപരുത്തിയിൽ ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി അപകടത്തിൽ മരിച്ചത്. മതിൽമൂലയിൽ ഒാേട്ടാറിക്ഷ അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചതും ഇൗയിടെയാണ്. കൊടുങ്ങല്ലൂർ ബൈപ്പാസിന് പുറമെ കോതപറമ്പ്, വാസുേദവവിലാസം വളവ്, ആല, പൊരിബസാർ, പള്ളിനട, അഞ്ചാംപരുത്തി, പനങ്ങാട്, എസ്.എൻ.പുരം, മതിൽമൂല, മതിലകം, പള്ളിവളവ്, സി.കെ.വളവ്, പുതിയകാവ്, പുന്നക്കബസാർ, പെരിഞ്ഞനം, കയ്പമംഗലം, ചെന്ത്രാപ്പിന്നി തുടങ്ങിയ സ്ഥലങ്ങളിലും അപകടം ഒഴിയാത്ത അവസ്ഥയാണിപ്പോൾ.
Show Full Article
TAGS:LOCAL NEWS 
Next Story