Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിര്‍ദിഷ്​ട മലയോര...

നിര്‍ദിഷ്​ട മലയോര ഹൈവേയിൽ വെറ്റിലപ്പാറയും വെള്ളിക്കുളങ്ങരയും ഉള്‍പ്പെടും

text_fields
bookmark_border
ചാലക്കുടി: നിര്‍ദിഷ്ട മലയോര ഹൈവേയില്‍ ചാലക്കുടി മേഖലയിലെ വെറ്റിലപ്പാറയും വെള്ളിക്കുളങ്ങരയും ഉള്‍പ്പെടും. ഇതിനിടയിലെ 19.10 കിലോ മീറ്ററാണ് മലയോര ഹൈവേ ചാലക്കുടി മണ്ഡലത്തിലൂടെ കടന്നുപോകുക. മിക്കവാറും വനമേഖലയിലൂടെയാണ് ഇത് കടന്നുപോകുകയെന്നതിനാല്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാവുകയില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളില്‍ വയലുകളും കുറവാണ്. മലയോര ഹൈവേ നിര്‍മാണത്തി​െൻറ ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 26 പദ്ധതികളില്‍ 20 പദ്ധതികളുടെ വിശദമായ റിപ്പോർട്ട് കിഫ്ബിയില്‍ സമര്‍പ്പിച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. അതില്‍ തിരുവനന്തപുരത്തും കൊല്ലത്തും ഒന്ന് വീതവും കാസർകോട് രണ്ടും അടക്കം ആകെ നാല് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവയുടെ ടെൻഡര്‍ നടപടി ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ബി.ഡി. ദേവസി എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിലാണ് ഇത് വ്യക്തമാക്കിയത്. നിര്‍ദിഷ്ട മലയോര ഹൈവേ കാസര്‍കോട്ടെ നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശാലവരെയാണ് വിഭാവനം ചെയ്യുന്നത്. ആലപ്പുഴ ഒഴികെയുള്ള 13 ജില്ലകളിലൂടെയാണ് ഇത് കടന്നുപോവുക. തൃശൂര്‍ ജില്ലയില്‍ പന്തലാംപാടം മുതല്‍ വെറ്റിലപ്പാറ വരെയാണ്. അയല്‍ ജില്ലകളില്‍ പാലക്കാട് ജില്ലയില്‍ പൊന്‍പാറ മുതല്‍ പന്തലാംപാടം വരെയായിരിക്കും. എറണാകുളത്ത് വെറ്റിലപ്പാറ മുതല്‍ പെരുമ്പന്‍കുത്ത് വരെയാണ്. 'ചെറിയ തുകക്കുള്ള മുദ്രപ്പത്ര ക്ഷാമം പരിഹരിക്കണം-' ചാലക്കുടി: ചെറിയ തുകക്കുള്ള മുദ്രപ്പത്രങ്ങളുടെ ക്ഷാമം സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതായും ആവശ്യാനുസരണം അവ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ചാലക്കുടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചാലക്കുടി നഗരസഭ മാര്‍ക്കറ്റിലെ പ്ലാൻറില്‍ മാലിന്യം ഇടുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പ്ലാൻറ് വേഗം നശിക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. റേഷന്‍കടകളില്‍ വരുന്ന ഗുണമേന്മയേറിയ ആട്ട കാര്‍ഡുടമകള്‍ പരമാവധി വാങ്ങാന്‍ ശ്രദ്ധിക്കണമെന്ന് വകുപ്പ് പ്രതിനിധി അറിയിച്ചു. ഐ.ഐ. അബ്്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ മോളി തോമസ്, ലളിത ചന്ദ്രശേഖരന്‍, വി.ഐ. പോള്‍, കെ.കെ. അജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്. ഗോപി എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story