Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരതപ്പുഴ കൊലപാതകം: ...

ഭാരതപ്പുഴ കൊലപാതകം: ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി

text_fields
bookmark_border
ഭാരതപ്പുഴ കൊലപാതകം: ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി കൊല്ലപ്പെട്ട യുവാവിനെ മാസമൊന്നായിട്ടും തിരിച്ചറിയാനായില്ല ചെറുതുരുത്തി : ഭാരതപ്പുഴക്ക് കുറുകെയുള്ള ചെറുതുരുത്തി റെയിൽ പാലത്തിന് താഴെ പൈങ്കുളം റെയിൽവേ ഗേറ്റിനടുത്ത് കാരൂർ ശ്രീകൃഷ്ണ ക്ഷേത്ര കടവിന് സമീപം പുഴയിൽ അജ്ഞാതയുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. കൊലപാതകം നടന്ന് മാസം ഒന്നാകാറായിട്ടും കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിയാനായിട്ടില്ല. ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണത്തി​െൻറ ഭാഗമായി ഉദ്യോഗസ്ഥർ ഇതര സംസ്ഥാനങ്ങളിൽ പോയി അന്വേഷണം നടത്തുകയും, അവിടെ നിന്ന് പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിൽ യുവാവി​െൻറ ഫോട്ടോ വെച്ച് പരസ്യം നൽകുകയും ചെയ്തിട്ടും ഫലമൊന്നുമുണ്ടായിട്ടില്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം യുവാവ് മരിച്ച് കിടന്ന സ്ഥലത്തെത്തുകയും പ്രത്യേക തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. അന്വേഷണ ചുമതലയുണ്ടായിരുന്ന വടക്കാഞ്ചേരി പൊലീസ് ഹൗസ് സ്‌റ്റേഷൻ ഓഫിസർ പി.എസ്. സുരേഷ് കുമാറിൽനിന്ന് വിശദ റിപ്പോർട്ട് ഏറ്റെടുത്തതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചിരുന്നത്. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന മൃതദേഹത്തിൽ ഷർട്ട് പല കഷണങ്ങളാക്കി പിച്ചിച്ചീന്തി കഴുത്തിൽ വരിഞ്ഞ് മുറുക്കിയ നിലയിലായിരുന്നു പ്രദേശത്ത് മൽപ്പിടിത്തം നടന്നതി​െൻറ ലക്ഷണങ്ങളും കണ്ടെത്തിയിരുന്നു. യുവാവിേൻറതെന്ന് കരുതുന്ന പച്ച നിറത്തിലുള്ള ലുങ്കിയും, ചെരിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തൃശൂർ റൂറൽ ജില്ല പൊലിസ് സൂപ്രണ്ട് ജി.എച്ച്. യതീഷ് ചന്ദ്ര, കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ദേവമനോഹർ, വടക്കാഞ്ചേരി പൊലീസ് ഹൗസ് സ്‌റ്റേഷൻ ഓഫിസർ പി.എസ്. സുരേഷ്, ചെറുതുരുത്തി എസ്.ഐ പത്മരാജൻ, എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നതാണ്. കൊലപാതകത്തിൽ മേഖലയിൽ വിഹരിക്കുന്ന കഞ്ചാവ് ലോബിക്ക് പങ്കുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതും, കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്ന വിലയിരുത്തലുമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിന് വഴിവെച്ചത്. അതിനിടെ ബിസിനസ് സംബന്ധമായ തർക്കമാണ് കൊലപാതകത്തിന് വഴിവെച്ചതെന്ന വാർത്തയും പുറത്തുവരികയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story