Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാധവിക്കുട്ടി ഉന്മാദ...

മാധവിക്കുട്ടി ഉന്മാദ ഭൂമികയിലെ എഴുത്തുകാരി ^സന്തോഷ് എച്ചിക്കാനം

text_fields
bookmark_border
മാധവിക്കുട്ടി ഉന്മാദ ഭൂമികയിലെ എഴുത്തുകാരി -സന്തോഷ് എച്ചിക്കാനം വടക്കേക്കാട്: സങ്കൽപത്തിനും യാഥാർഥ്യത്തിനും ഇടയിലെ ഉന്മാദത്തി​െൻറ ഭൂമികയിലാണ് മാധവിക്കുട്ടി കഥകൾ എഴുതിയതെന്ന് കഥാകൃത്ത് സന്തോഷ് എച്ചിക്കാനം. കമല സുറയ്യ സ്മാരക സമുച്ചയത്തിൽ അഭിലാഷ് പുതുക്കാടി​െൻറ 'എസ്. ജാനകി ആലാപനത്തിലെ തേനും വയമ്പും' പുസ്തകത്തിന് രണ്ടാമത് താളിയോല പുരസ്കാരം കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹം നഷ്ടപ്പെടുമെന്ന് തോന്നുമ്പോഴാണ് സ്ത്രീ നിഷേധിയായി പ്രതികരിക്കാൻ സ്വാതന്ത്ര്യം കാട്ടുന്നതെന്ന് സന്തോഷ് പറഞ്ഞു. ഫേസ്ബുക്ക് എഴുത്തുകാരുടെ കൂട്ടായ്മ താളിയോലയുടെ ഒമ്പതാം സ്നേഹസംഗമം ഗാനരചയിതാവ് ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. മഹിത ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി.കെ. സന്തോഷി​െൻറ 'ആമിയുടെ ജീവിതത്തിലൂടെ' ചിത്ര പ്രദർശനം ഡോ. സുവർണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയിലെ പത്ത് അംഗങ്ങളുടെ കവിത സമാഹാരം ദശപുഷ്പങ്ങൾ ശരത് ചന്ദ്രവർമയും മഹിത ഭാസ്കര​െൻറ 'തോന്ന്യാവ്', 'സാറയുടെ പച്ച ഞരമ്പുകൾ' കഥ സമാഹാരങ്ങൾ ഡോ. സുവർണ നാലപ്പാട്ടും പ്രകാശനം ചെയ്തു. ഗാനരചയിതാക്കളായ ശിവാനി ശേഖർ, ശിഹാബ്, രതീഷ് കൃഷ്ണ എന്നിവരെ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. ബിന്ദുദാസ്, അരുൺ രാജ്, അബൂബക്കർ വടക്കൂട്ട് എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story