Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹര്‍ത്താലിന്​...

ഹര്‍ത്താലിന്​ എഫ്.ഐ.ടി.യു പിന്തുണ

text_fields
bookmark_border
തൃശൂർ: ദലിത് കൂട്ടായ്മ കേരളത്തില്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണക്കാന്‍ എഫ്.ഐ.ടി.യു സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ റദ്ദ് ചെയ്യുന്ന കോടതിവിധിക്കെതിരെ ദലിതരുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കേണ്ടത് തൊഴിലാളികളുടെ കടമയാണെന്ന് യോഗം വിലയിരുത്തി. അവകാശസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള ഭരണകൂട- സംഘ്പരിവാര്‍ ഗൂഢാലോചനയെ ചെറുത്ത് തോല്‍പ്പിക്കണം. ദലിത് കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയവരെ ശിക്ഷിക്കണം ജീവനും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഓട്ടോമൊബൈല്‍ വര്‍ക്കേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് യൂനിയന്‍, കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മ​െൻറ് വര്‍ക്കേഴ്‌സ് യൂനിയന്‍ എന്നീ സംഘടനകളും ഹര്‍ത്താലില്‍ പങ്കെടുക്കും. തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. എം.ജോസഫ് ജോൺ, മോഹന്‍.സി മാവേലിക്കര, പി.ജെ. ഷാനവാസ്, തസ്ലിം മമ്പാട്, ഉസ്മാന്‍ മുല്ലക്കര, സാജിത സജീര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story