Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിമ്മിനി ഡാമിലെ...

ചിമ്മിനി ഡാമിലെ സന്ദര്‍ശന വിലക്ക്: വിനോദസഞ്ചാരികള്‍ക്ക്​ നിരാശ

text_fields
bookmark_border
ആമ്പല്ലൂര്‍-: ചിമ്മിനി ഡാമിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തം. തേനി ദുരന്തത്തി​െൻറ പശ്ചാത്തലത്തില്‍ മൂന്നാഴ്ച മുമ്പാണ് വന്യജീവി സങ്കേതത്തിലേക്ക് വനം വകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ നൂറ് കണക്കിന് വിനോദസഞ്ചാരികള്‍ ചിമ്മിനിയിയിലെ വനംവകുപ്പി​െൻറ ചെക്ക് പോസ്റ്റിലെത്തി നിരാശരായി മടങ്ങുകയാണ്. വനമേഖലയില്‍ ഏര്‍പ്പെടുത്തിയ താൽക്കാലിക ട്രക്കിങ് നിരോധനത്തി​െൻറ പേരില്‍ ഡാം സന്ദര്‍ശിക്കാനെത്തുന്നവരെ തടയുന്ന വനം വകുപ്പി​െൻറ നടപടിക്കെതിരെ ഏറെ വിമര്‍ശനമാണ് ഉയരുന്നത്. അതിരപ്പിള്ളി, വാഴച്ചാല്‍ ഷോളയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ വനമേഖലയുള്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനത്തിന് അനുമതി നല്‍കുന്ന വനംവകുപ്പ് ചിമ്മിനിയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡാമിന് ഒരു കിലോമീറ്റര്‍ അകലെയുള്ള എച്ചിപ്പാറയിലെ വനം വകുപ്പി​െൻറ ചെക്ക് പോസ്റ്റിലാണ് വിനോദസഞ്ചാരികളെ തടയുന്നത്. വേനലവധിയായതോടെ ദൂരസ്ഥലങ്ങളില്‍നിന്ന് നിരവധി കുടുംബങ്ങള്‍ ചിമ്മിനി സന്ദര്‍ശിക്കാനെത്തുന്നുണ്ട്. ചിമ്മിനി ഡാമില്‍നിന്ന് കിലോമീറ്ററുകള്‍ക്ക് അകലെ ഉള്‍ക്കാടുകളിലാണ് വനം വകുപ്പ് ട്രക്കിങ് നടത്തിയിരുന്നത്. ട്രക്കിങ്ങിനെത്തുന്ന സഞ്ചാരികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതും വഴികാട്ടുന്നതും ആദിവാസികള്‍ നേതൃത്വം നല്‍കുന്ന വന സംരക്ഷണ സമിതിയാണ്. വനം വകുപ്പി​െൻറ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ മാത്രമാണ് ട്രക്കിങ്ങിന് അനുമതി ലഭിക്കുക. വഴിവിട്ട രീതിയില്‍ ട്രക്കിങ് നടത്താത്ത സാഹചര്യം ഉണ്ടായിട്ടും ഡാം സന്ദര്‍ശിക്കാനെത്തുന്നവരെ ദുരിതത്തിലാക്കുന്ന നടപടിയാണ് വനം വകുപ്പ് കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്. വന്യജീവി സങ്കേതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഡാമിലേക്കെത്തുന്നവരെ തടയുന്നതിന് പിന്നില്‍ വനംവകുപ്പി​െൻറ ജോലിഭാരം കുറക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അതേസമയം വനംവകുപ്പി​െൻറ സര്‍ക്കുലറി​െൻറ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതെന്നും അധികം വൈകാതെ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്‍കുമെന്നും ചിമ്മിനി റേഞ്ച് ഓഫിസര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story