Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്ക്​ ജീവനക്കാരുടെ...

ബാങ്ക്​ ജീവനക്കാരുടെ 60 മണിക്കൂർ സത്യഗ്രഹം 11ന്​ തുടങ്ങും

text_fields
bookmark_border
തൃശൂർ: രാജ്യത്ത് ബാങ്കിങ് വ്യവസായം നേരിടുന്ന കടുത്ത പ്രതിസന്ധിക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കാൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒാഫ് ഇന്ത്യ സംസ്ഥാന ഘടകം തൃശൂരിൽ ബാങ്ക് ജീവനക്കാരുടെ 60 മണിക്കൂർ സത്യഗ്രഹം സംഘടിപ്പിക്കുന്നു. 11ന് രാവിലെ ഒമ്പതിന് തുടങ്ങും. 13ന് ൈവകീട്ട് ആറിന് തൃശൂർ കോർപറേഷൻ ഒാഫിസ് പരിസരത്ത് ഒരുക്കുന്ന പരിപാടിയിൽ വിവിധ സെഷനുകളിലായി നിരവധി പ്രമുഖർ പെങ്കടുക്കുമെന്ന് ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രനും അഖിലേന്ത്യ േജായൻറ് സെക്രട്ടറി എൻ. സുരേഷും വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ ബാങ്കുകൾ അപൂർവ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബെഫി ഭാരവാഹികൾ പറഞ്ഞു. ബാങ്കുകളുെട വിശ്വാസ്യത ഇല്ലാതാക്കുന്ന കേന്ദ്ര നയങ്ങളാണ് ഇതിൽ പ്രധാനം. െചറുകിട വായ്പകൾ ഇല്ലാതായി. വൻകിട കോർപറേറ്റുകൾക്ക് നൽകുന്ന വായ്പ കിട്ടാക്കടമാവുന്നു. 2014 മാർച്ചിൽ 2.92 ലക്ഷം കോടിയായിരുന്ന കിട്ടാക്കടം 2017 മാർച്ചിൽ എട്ട് ലക്ഷം കോടിയായി ഉയർന്നു. ഇതിലധികവും കോർപറേറ്റുകളുടേതാണ്. ഇൗ കൂട്ടുകെട്ടാണ് ബാങ്കിങ് വ്യവസായത്തിന് ഭീഷണി. ഇതിനിടക്ക്, പാർലമ​െൻറി​െൻറ പരിഗണനയിലുള്ള എഫ്.ആർ.ഡി.െഎ ബിൽ പാസാകുന്ന സ്ഥിതി കൂടി വന്നാൽ ബാങ്കുകളുെട അവസ്ഥ പരിതാപകരമാവും. വായ്പ തട്ടിപ്പി​െൻറ പേരിൽ ബാങ്കുകളുെട സ്വകാര്യവത്കരണത്തിന് ഒരു ഭാഗത്ത് ആവശ്യം ഉയരുന്നുണ്ട്. എന്നാൽ, രാജ്യത്ത് 1969ന് ശേഷം തകർന്ന 36 ബാങ്കുകളും സ്വകാര്യ മേഖലയിലായിരുന്നു. പൊതുജനത്തി​െൻറ സമ്പാദ്യം നഷ്ടപ്പെടുത്തുന്ന വിധം ഒരു പൊതുമേഖല ബാങ്കും തകർന്നിട്ടിെല്ലന്നും ബെഫി ഭാരവാഹികൾ ചൂണ്ടിക്കാട്ടി. 11ന് രാവിലെ ഒമ്പതിന് സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ബെഫി അഖിലേന്ത്യ പ്രസിഡൻറ് സി.ജെ. നന്ദകുമാർ അധ്യക്ഷത വഹിക്കും. സമാപന ദിവസം ൈവകീട്ട് അഞ്ചിന് നഗരത്തിൽ പ്രകടനവും പൊതുസമ്മേളനവും നടത്തും. സി.െഎ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ. ചന്ദ്രൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. പി.കെ. ബിജു എം.പി മുഖ്യാതിഥിയാവും. സത്യഗ്രഹത്തിനിടയിൽ ലഘു നാടകം, നാടൻ പാട്ട്, കവിയരങ്ങ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്തസമ്മേളനത്തിൽ ആർ. മോഹന, എ. അജയൻ, പി.കെ. വിപിൻബാബു എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story