Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്ഷേത്രങ്ങള്‍ കച്ചവട...

ക്ഷേത്രങ്ങള്‍ കച്ചവട കേന്ദ്രമാക്കുന്നു ^ക്ഷേത്ര സംരക്ഷണ സമിതി

text_fields
bookmark_border
ക്ഷേത്രങ്ങള്‍ കച്ചവട കേന്ദ്രമാക്കുന്നു -ക്ഷേത്ര സംരക്ഷണ സമിതി ഗുരുവായൂര്‍: ആയിരം രൂപയുടെ നെയ്വിളക്ക് വഴിപാട് ചെയ്യുന്നവര്‍ക്ക് പ്രത്യേക ദര്‍ശനം നല്‍കുന്ന സൗകര്യത്തിനെതിരെ ക്ഷേത്ര സംരക്ഷണ സമിതി രംഗത്ത്. ക്ഷേത്രങ്ങള്‍ കച്ചവട കേന്ദ്രമാക്കി ഭക്തിയും വിശ്വാസവും സാമ്പത്തിക ശേഷിയുള്ളവന് മാത്രമാക്കി പരിമിതപ്പെടുത്തുകയെന്ന സര്‍ക്കാറി​െൻറ ഗൂഢലക്ഷ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് സമിതി ഭാരവാഹികള്‍ ആരോപിച്ചു. അസമത്വങ്ങള്‍ക്കെതിരെ വിപ്ലവം ആഹ്വാനം നടത്തുന്നവര്‍തന്നെയാണ് ക്ഷേത്രത്തില്‍ വിവേചനം നടപ്പാക്കുന്നത്. ദൈവത്തിന് മുന്നിലെ വിവേചനം അനുവദിക്കാനാവില്ല. നടപ്പാക്കിയിരിക്കുന്നത് വഴിപാടല്ല, എന്‍ട്രന്‍സ് ഫീസ് ആണ്. തീരുമാനത്തിനെതിരെ ദേവസ്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. 17ന് കിഴക്കെ നടയില്‍ ഉപവാസം സംഘടിപ്പിക്കും. തീരുമാനത്തില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും ക്ഷേത്ര സംരക്ഷണ സമിതി ജില്ല പ്രസിഡൻറ് എ.പി. ഭരത്കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ എ.ഒ. ജഗന്നിവാസന്‍, എം.വി. രവി, സംസ്ഥാന പ്രചാര്‍ പ്രമുഖ് പി.ആര്‍. ഉണ്ണി, മേഖല സെക്രട്ടറി സി.എം. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ജീവ ആരോഗ്യ രക്ഷാവാരം 22ന് തുടങ്ങും ഗുരുവായൂര്‍: പ്രകൃതി ജീവന സംഘടനയായ ജീവയുടെ നേതൃത്വത്തിലുള്ള ആരോഗ്യ രക്ഷാവാരാചരണം 22ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വന്ധ്യത, ഗര്‍ഭധാരണം, മാതൃ-ശിശു സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് വാരാചരണം സംഘടിപ്പിക്കുന്നത്. 18ന് വിളംബരം നടക്കും. 22ന് രാവിലെ പത്തിന് നടക്കുന്ന പ്രകൃതി പാനീയ പഠനകളരി നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. 51 പാനീയങ്ങളാണ് പരിശീലിപ്പിക്കുന്നത്. ആരോഗ്യ രക്ഷാസെമിനാര്‍ 24ന് ലൈബ്രറി ഹാളില്‍ കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ. ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തും. ഡോ. ബാബു ജോസഫ്, ചന്ദ്രന്‍ നിള, ഡോ. ദില്‍ഷന്‍, ഡോ. പി.എ. രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. സൗജന്യ വൈദ്യപരിശോധന, പോസ്റ്റര്‍ പ്രദര്‍ശനം, കലാപരിപാടി എന്നിവയുമുണ്ട്. പ്രസിഡൻറ് പി.ഐ. സൈമണ്‍, ഡോ. പി.എ. രാധാകൃഷ്ണന്‍, രവി ചങ്കത്ത്, വി.എം. ഹുസൈന്‍, കെ.യു. കാര്‍ത്തികേയന്‍, കെ.കെ. ശ്രീനിവാസൻ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story