Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർവിസ്​ റോഡിനായി പണി...

സർവിസ്​ റോഡിനായി പണി തുടങ്ങിയ തൂപ്പന്‍കാവ് പാലം പാതി വഴിയില്‍

text_fields
bookmark_border
കൊടകര: ദേശീയപാത 47ലെ നെല്ലായി തൂപ്പന്‍കാവ് പാലത്തിനോട് ചേര്‍ന്ന് സർവിസ് റോഡിനായി നിര്‍മാണം തുടങ്ങിയ പാലം പാതിവഴിയിൽ. നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്ന ഈ മേഖലയില്‍ പാലവും സർവിസ് റോഡും വന്നാല്‍ യാത്ര സുരക്ഷിതമാകും. ദേശീയപാത നാലുവരിയാക്കി വികസിപ്പിച്ച സമയത്താണ് നെല്ലായിക്കും കൊളത്തൂരിനും മധ്യേ തൂപ്പന്‍കാവ് തോടിന് പാലം നിര്‍മാണം തുടങ്ങിയത്. നിലവിലുള്ള പാലത്തി​െൻറ ഒരു വശത്താണ് സര്‍വിസ് റോഡിന് വേണ്ടിയുള്ള പാലം പണിയാന്‍ തുടങ്ങിയത്. ഇതി​െൻറ ഭാഗമായി പഴയ റോഡിലുണ്ടായിരുന്ന പാലം പൊളിച്ചു നീക്കുകയും ചെയ്തു. തോടിന് നടുവിലും രണ്ടറ്റങ്ങളിലുമായി പുതിയ പാലത്തിനുവേണ്ടി കോണ്‍ക്രീറ്റ് കാലുകള്‍ നിര്‍മിച്ചതല്ലാതെ സ്ലാബുകള്‍ ഇട്ട് പാലം ഗതാഗത യോഗ്യമാക്കാന്‍ നടപടിയുണ്ടായിട്ടില്ല. ദേശീയപാത അധികൃതരും നിര്‍മാണകമ്പനിയും വര്‍ഷങ്ങളായി ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരുവശത്തും സർവിസ് റോഡുകള്‍ ഇല്ലാത്തത് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. നെല്ലായിയില്‍ നിന്ന് സർവിസ് റോഡുവഴി വരുന്ന കാല്‍നടക്കാരും ഇരുചക്രവാഹനയാത്രക്കാരും തൂപ്പന്‍കാവ് പാലത്തിലെത്തുമ്പോള്‍ പ്രധാന പാതയിലേക്ക് പ്രവേശിക്കേണ്ടി വരുന്നു. ഇവരാണ് പലപ്പോഴും അപകടത്തില്‍ പെടുന്നത്. യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്ത്്് എത്രയും വേഗം പാലം നിര്‍മാണം പൂര്‍ത്തിയാക്കാനും സർവിസ് റോഡ് സജ്ജമാക്കാനും നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story