Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.പി. ജെസിക്ക്‌ ടി.എൻ ...

കെ.പി. ജെസിക്ക്‌ ടി.എൻ സ്മാരക പുരസ്കാരം

text_fields
bookmark_border
കൊടുങ്ങല്ലൂർ: രഞ്ജിനിയുടെ 2018ലെ ടി.എൻ. കുമാരൻ പുരസ്‌കാരത്തിന് പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തക കെ.പി. ജെസിയെ തിരഞ്ഞെടുത്തു. 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്കാരം. കെ.എം. ബേബി മെമ്പർ സെക്രട്ടറിയും ബക്കർ മേത്തല, ടി.കെ. ഗംഗാധരൻ, വി. മനോജ്, യു.ടി. പ്രേംനാഥ്‌ എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. ത​െൻറ മൂത്ത സഹോദരനായിരുന്ന പ്രമുഖ കമ്യൂണിസ്‌റ്റ് നേതാവ് ജോൺ വൈദ്യർ ആയിരുന്നു കെ.പി. ജെസിയുടെ രാഷ്ട്രീയ ഗുരുനാഥൻ. പ്രവർത്തനങ്ങളിലേക്ക്‌ സ്ത്രീകളെ രംഗത്ത് കൊണ്ടുവരാനുള്ള ഉറച്ച തീരുമാനം 1942ൽ കമ്യൂണിസ്റ്റ് പാർട്ടി എടുത്തതിനെത്തുടർന്ന് അക്കാലത്ത് കെ.പി. ജെസി അടക്കമുള്ള നിരവധിപേർ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് ഉയർന്നു വന്നു. മഹിളാസംഘത്തിലെ പാട്ടുകാരികൂടിയായിരുന്ന കെ.പി. ജെസി 1955ൽ പ്രദേശത്തെ അക്കാലത്തെ പ്രമുഖ കമ്യൂണിസ്റ്റുകളിൽ ഒരാളായിരുന്നു സി.കെ. കുമാരനെ വിവാഹം ചെയ്തു. ഈ വർഷത്തെ ടിയെൻ അനുസ്മരണ സമ്മേളനവും പുരസ്ക്കാരദാനവും ടി.എൻ. കുമാര​െൻറ 10ാം വാർഷിക ദിനമായ ഏപ്രിൽ 17ന് വൈകീട്ട് നാലിന് കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ കെ.ജി. ശിവാനന്ദൻ, ടി.കെ. ശക്തിധരൻ, ഇ.ജി. സുഗതൻ, യു.ടി. പ്രേംനാഥ്‌ എന്നിവർ പങ്കെടുത്തു. കൊടുങ്ങല്ലൂരമ്മക്ക് കാഴ്ചകളുമായി ചെട്ടികുളങ്ങര ദേവി ക്ഷേത്ര ദേശക്കാരെത്തി കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ചെട്ടികുളങ്ങര ദേവി ക്ഷേത്ര ദേശക്കാർ പരമ്പരാഗതമായി നടത്തി വരാറുള്ള ആചാര അനുഷ്ഠാനങ്ങൾ നടത്തി. രാവിലെ ക്ഷേത്രത്തിൽ എത്തിയ 13 കരകളുടെ സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺെവൻഷൻ ഭാരവാഹികൾ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര പൂജാരിമാർ, ക്ഷേത്ര കാരായ്മ അവകാശികൾ എന്നിവർ ചേർന്ന് കിഴി പണവും പട്ടുടയാടയും കൊടുങ്ങല്ലൂരമ്മക്ക് സമർപ്പിച്ചു. അതിനു ശേഷം കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ രാജക്ക് കൺെവൻഷൻ പ്രസിഡൻറ് രാജീവ് കാഴ്ചക്കുലയും, ജോ. സെക്രട്ടറി പി.കെ. റജികുമാർ വസ്ത്രവും നൽകി. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ രണ്ടാം കരയായ ഈരേഴ വടക്ക് കരക്കാർ അമ്മയുടെ അപദാനങ്ങൾ വാഴ്ത്തി കുത്തിയോട്ട പാട്ടും ചുവടും നടത്തി. സ്വീകരണത്തിനും, ചടങ്ങുകൾക്കും സുരേന്ദ്രവർമ തമ്പുരാൻ, സുധാകരൻ, വിനോദ് ചാണക്യ, ദേവസ്വം അസി. കമീഷണർ വിദ്യാസാഗർ, മാനേജർ കലാദേവി, ഇറ്റിത്തറ സന്തോഷ്, സുന്ദരേശൻ, എം. മനോജ് കുമാർ സുന്ദരേശൻ തുടങ്ങിയവരും നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story