Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലോകാരോഗ്യ ദിനാചരണം...

ലോകാരോഗ്യ ദിനാചരണം ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
തൃശൂർ: ലോകാരോഗ്യ ദിനാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്‌ അമ്പിളി സോമൻ നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസും ആരോഗ്യകേരളവും ചേർന്നാണ് പരിപാടി നടത്തിയത്‌. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മരാമത്ത് സമിതി അധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു തോമാസ്, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.വി. സതീശൻ, ആശ ഉണ്ണികൃഷ്ണൻ, മോഹനൻ ചള്ളിയിൽ, ജിനി മുരളി, ഷാജു കാളിയങ്കര, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ് മാത്യു, ജില്ല എജുക്കേഷൻ മീഡിയ ഓഫിസർ ഹരിത ദേവി, മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സുരേഷ് എന്നിവർ സംസാരിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ആരംഭിച്ച ആരോഗ്യ സന്ദേശ റാലി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story