Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചക്ക ലോക...

ചക്ക ലോക വിപണിയിലെത്തിക്കും^മന്ത്രി വി.എസ്.സുനിൽകുമാർ

text_fields
bookmark_border
ചക്ക ലോക വിപണിയിലെത്തിക്കും-മന്ത്രി വി.എസ്.സുനിൽകുമാർ തൃശൂർ: കേരള ജാക്ക്ഫ്രൂട്ട് എന്ന ബ്രാൻഡിൽ ചക്കയെ പ്രത്യേകമായി സർക്കാർ ലോക വിപണിയിലെത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഇതിനുള്ള രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. കേരള ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിലുള്ള ഫലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരാണിക കാലം മുതലേ ചക്കയുടെ മഹത്വം കേരളീയർക്കറിയാം. പാവപ്പെട്ടവ‍​െൻറ പഴമായതിനാലാണ് ചക്കയെ സംസ്ഥാന ഫലമെന്ന് പ്രഖ്യാപിച്ചത്. ശ്രീലങ്കയും തമിഴ്നാടും ചക്കയെ മുമ്പു തന്നെ ഔദ്യോഗികഫലമായി അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാങ്ങ മഹോത്സവം, ചക്ക കാഴ്ചകൾ, കശുമാങ്ങ, വാഴ വിശേഷങ്ങൾ, ഫുഡ്ഫെസ്റ്റിവൽ, മറ്റ് വിവിധ പഴവർഗങ്ങൾ എന്നിവയും ഫലോത്സവത്തിലുണ്ട്. ചെയർമാൻ എം.പി.വിൻസ​െൻറ് അധ്യക്ഷത വഹിച്ചു. 16 വരെയാണ് ഫലോത്സവം.
Show Full Article
TAGS:LOCAL NEWS 
Next Story