Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതാലൂക്ക് വികസന സമിതി:...

താലൂക്ക് വികസന സമിതി: മുങ്ങുന്ന ഉദ്യോഗസ്​ഥരെ താഹസിൽദാർ വിളിച്ചുവരുത്തി

text_fields
bookmark_border
ചാവക്കാട്: താഹസിൽദാറുടെ ഒറ്റവിളിയേ വേണ്ടി വന്നുള്ളൂ; താലൂക്ക് വികസന സമിതി യോഗത്തിലേക്ക് ഉദ്യോഗസ്ഥർ കുതിച്ചെത്തി. താലൂക്ക് വികസന സമിതി യോഗത്തിൽ പെങ്കടുക്കാതെ സ്ഥിരമായി മുങ്ങുന്ന ഉദ്യോഗസ്ഥരെയാണ് തഹസിൽദാർ വിളിച്ചുവരുത്തിയത്. രാഷ്ട്രീയ കക്ഷി പ്രതിനിധികൾ അവതരിപ്പിക്കുന്ന ജനകീയ പ്രശ്നങ്ങളിൽ മറുപടി പറയാൻ ബാധ്യസ്ഥരായ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ താലൂക്ക് വികസന സമിതിയിൽ ഹാജരാകാതിരിക്കുന്നത് പതിവാണ്. ശനിയാഴ്ച ചേർന്ന വികസന സമിതി യോഗത്തിലും പൊലീസ്, ആർ.ടി.ഒ, വാട്ടര്‍ അതോറിറ്റി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എത്തിയിരുന്നില്ല. യോഗത്തിൽ അധ്യക്ഷനായ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉമ്മര്‍ മുക്കണ്ടത്ത്, എന്‍.സി.പി പ്രതിനിധി എം.കെ. ഷംസുദ്ധീന്‍ എന്നിവരാണ് ഹാജരാകാത്ത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താൻ താഹസിൽദാർ കെ. പ്രേംചന്ദിനോട് ആവശ്യപ്പെട്ടത്. തഹസില്‍ദാർ ഫോണ്‍ വിളിച്ചതോടെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പാഞ്ഞെത്തുകയായിരുന്നു. താലൂക്ക് വികസന സമിതി യോഗ തീയതി ഒരുമാസം മുമ്പ് അറിഞ്ഞിട്ടും വേണ്ട ക്രമീകരണങ്ങള്‍ നടത്തി പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് യോഗത്തില്‍ ഉയര്‍ന്നത്. സ്ഥിരമായി പങ്കെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കണമെന്നും ഇല്ലെങ്കില്‍ വിശദീകരണം നല്‍കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. യോഗത്തിലിരുന്ന് മൊബൈല്‍ഫോണില്‍ കളിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വഭാവവും വിമര്‍ശനത്തിന് കാരണമായി. കനോലി ഇനി പുതിയ വകുപ്പിൽ ചാവക്കാട്: കനോലി കനാല്‍ ചുമതല പുതിയ വകുപ്പിന്. മേലിൽ താലൂക്ക് സമിതിയിൽ കനാൽ ചർച്ച നടക്കില്ല. കനോലി കനാൽ സംബന്ധിച്ച കാര്യങ്ങള്‍ നാഷനല്‍ വാട്ടര്‍ വെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലേക്കാണ് മാറ്റിയത്. ഇതുസംബന്ധിച്ച് നേരത്തെ ചുമതലയുണ്ടായിരുന്ന അഡീഷനല്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ താലൂക്ക് വികസന യോഗത്തില്‍ അറിയിച്ചു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതിയ വകുപ്പിന് ചുമതലയായതോടെ കേനാലി കനാൽ സംബന്ധമായി ഉന്നയിക്കപ്പെടുന്ന പരാതികൾക്ക് പ്രസക്തിയില്ലാതാകും. പരിഹരിക്കാനും നടപടിയെടുക്കാനും ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ വികസനസമിതി പരിധിക്കു പുറത്തായതാണ് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story