Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യുതി വിതരണം...

'വൈദ്യുതി വിതരണം സുഗമമാക്കണം'

text_fields
bookmark_border
കൊടുങ്ങല്ലൂര്‍:- നഗരസഭ പരിധിയില്‍ വൈദ്യുതി വിതരണം സുഗമമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങളിലായി നഗരത്തിലും പരിസരങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പില്ലാതെ വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങളെയും കച്ചവട സ്ഥാപനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. എം.എല്‍.എ ഒളിച്ചുകളി അവസാനിപ്പിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടുവരുമെന്നും കോണ്‍ഗ്രസ് ബ്ലോക്ക്‌ ഭാരവാഹികളായ ടി.എ. ഗിരീഷ്‌കുമാര്‍, ഇ.എസ്‌. സാബു, കെ.പി. സുനില്‍കുമാര്‍, പി.യു. സുരേഷ് കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കോട്ടപ്പുറത്തും ചന്തപ്പുരയിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കും; അമിത വേഗത്തിനെതിരെ നടപടി കർശനമാക്കും കൊടുങ്ങല്ലൂർ: ബൈപാസിലെ അമിത വേഗവും സിഗ്നൽ ലംഘനവും പിടികൂടാൻ കോട്ടപ്പുറത്തും ചന്തപ്പുരയിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ തീരുമാനം. ബൈപാസിലെ അപകട സാഹചര്യം ഒഴിവാക്കാൻ വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എൻ.എച്ച്, മോേട്ടാർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ, ബൈപാസ് പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഡോ. ഒ.ജി. വിനോദ് തുടങ്ങിയവർ പെങ്കടുത്തു. കൊടുങ്ങല്ലൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിനുശേഷം സംഘം അപകട സ്ഥലങ്ങൾ പരിശോധിച്ചു. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കും. കാമറകൾ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കും. സിഗ്നൽ പോയൻറുകളിലെ ആശയക്കുഴപ്പം പരിഹരിക്കാൻ നടപടിയെടുക്കും. സിഗ്നൽ പുനഃക്രമീകരിക്കും. സമയക്രമം പുനഃപരിശോധിക്കും. കോട്ടപ്പുറം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പാലത്തിന് താഴെയുള്ള റോഡ് വഴി സർവിസ് റോഡിലേക്ക് കയറുന്ന സംവിധാനം ഉണ്ടാക്കും. ഇതിനായി റോഡ് ഗതാഗത യോഗ്യമാക്കും. വിശദമായി കാര്യങ്ങൾ വിലയിരുത്താൻ ഇൗ മാസം 16ന് കെൽട്രോൺ ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story