Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൈക്കൂലി: പഞ്ചായത്തംഗം ...

കൈക്കൂലി: പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​, ബി.ജെ.പി മാർച്ച്

text_fields
bookmark_border
കയ്പമംഗലം: തോട് നിർമിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട വിഷയത്തിൽ ആരോപണ വിധേയനായ പഞ്ചായത്തംഗം രാജിവെക്കണമെന്നാവശ്യപ്പെട്ട് കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസും ബി.ജെ.പിയും മാർച്ച് നടത്തി. പാലം പണിയാൻ അനുമതി തേടിയ വീട്ടുകാരിൽനിന്ന് പണം കൈപ്പറ്റുന്നതി​െൻറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളമുറിയിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എഫ്. ഡൊമിനിക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സുരേഷ് കൊച്ചുവീട്ടിൽ അധ്യക്ഷത വഹിച്ചു. പി.എം.എ. ജബ്ബാർ, സജയ് വയനപ്പിള്ളി, പി.ടി. രാമചന്ദ്രൻ, എം.ജി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിന് പ്രസിഡൻറ് അശോകൻ പാണാട്ട്, ജനറൽ സെക്രട്ടറി വി.കെ. രാജേഷ്, കണ്ണൻ ഇളയരാംപുരക്കൽ, സതീശൻ തെക്കിനിയേടത്ത്, സിബിൻ കല്ലാഴി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story