Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേനൽ ചൂടിനെ...

വേനൽ ചൂടിനെ ആസ്വാദ്യകരമാക്കാൻ ബോധവത്കരണം

text_fields
bookmark_border
പെരുമ്പിലാവ്: വേനൽ ചൂടിനെ ആസ്വാദ്യകരമാക്കാൻ ബോധവത്കരണവുമായി വിദ്യാർഥികൾ. പെരുമ്പിലാവ് അൻസാർ ട്രെയിനിങ് കോളജിലെ നൂറോളം വിദ്യാർഥികളാണ് കോളജിലെ പഞ്ചദിന സഹവാസ ക്യാമ്പി​െൻറ ഭാഗമായി ബോധവത്കരണം നടത്തിയത്. കടവല്ലൂർ പഞ്ചായത്തിലെ പെരുമ്പിലാവ്, പുത്തംകുളം വാർഡുകൾ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. വേനലരുവി എന്നു പേരിട്ട ക്യാമ്പ് പഞ്ചായത്തംഗം കെ.എ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. മഹ്മൂദ് ശിഹാബ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അഡ്വൈസർ എം.എസ്. സൗമിയ, സ്റ്റാഫ് സെക്രട്ടറി സക്കീർ ഹുസൈൻ, എം.എ. കമറുദ്ദീൻ, പി. സൈനബ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story