Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലിൽ നിലക്കടല...

മണലിൽ നിലക്കടല പച്ചപിടിച്ചു; വിളവെടുപ്പിൽ നൂറുമേനി

text_fields
bookmark_border
കടപ്പുറം: കടപ്പുറത്തെ ഉപ്പി​െൻറ രസമുള്ള മണൽ കൃഷിക്കനുയോജ്യമാക്കി ആരംഭിച്ച നിലക്കടല കൃഷിയിൽ നൂറുമേനി വിളവ്. കടപ്പുറം പുതിയങ്ങാടി ബുഖാറ പണ്ഡില തോട്ടത്തിൽ 'പച്ചമണ്ണ്' കൃഷി കൂട്ടായ്മ ആരംഭിച്ച കൃഷിയാണ് വിളവെടുത്തത്. നിലക്കടല കൂടാതെ തണ്ണിമത്തൻ, പപ്പായ, മുരിങ്ങ, മരച്ചീനി എന്നിവയുടെ കൃഷിയുമുണ്ട്. ആദ്യത്തെ വിളവെടുപ്പിൽ 100 കിലോയോളം നിലക്കടലയാണ് ലഭിച്ചത്. കൂട്ടായ്മയിലെ വീട്ടമ്മമാരും കുട്ടികളും പങ്കെടുത്ത വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡൻറ് പി.എം. മുജീബ് ഉദ്ഘാടനം ചെയ്തു. ബി.കെ.എസ്. കോയക്കുട്ടി തങ്ങൾ അധ്യക്ഷത വഹിച്ചു. കൃഷി ഉദ്യോഗസ്ഥരായ ജോൺ, വത്സല എന്നിവർ നേതൃത്വം നൽകി. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരായ ബി. കൊച്ചു കോയ തങ്ങൾ, നാസർ സേട്ട്, ബി.കെ. ബാഖിർ തങ്ങൾ, ബി.വി.എം. ഹുസൈൻ തങ്ങൾ, കെ.എ. ഹമീദ് എന്നിവർ സംസാരിച്ചു. 'പച്ച മണ്ണ്' കാര്യദർശി ബി.പി.വി. തങ്ങൾ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story