Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസുരേഷി​െൻറ മരണം:...

സുരേഷി​െൻറ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണം ^എം.എൽ.എ

text_fields
bookmark_border
സുരേഷി​െൻറ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണം -എം.എൽ.എ തൃശൂർ: പ്രവാസി മലയാളിയും വ്യവസായിയുമായ തൃശൂര്‍ ഇടവ മുണ്ടത്തിക്കോട് സ്വദേശി ഇ.പി. സുരേഷ് മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും കുറ്റക്കാരായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പ​െൻറ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. വ്യവസായ വകുപ്പി​െൻറ കീഴിലുള്ള തിരുവനന്തപുരം വേളി വ്യവസായ എസ്റ്റേറ്റിലെ മെറ്റാകെയര്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനി എം.ഡി ഇ.പി. സുരേഷാണ് മരിച്ചത്. സുരേഷി​െൻറ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും അതിനുള്ള തുക കുറ്റക്കാരായ ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ലോക കേരള മലയാളി സഭ ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ നടത്തി പ്രവാസി മലയാളികളെ വ്യവസായം തുടങ്ങാന്‍ ആകര്‍ഷിക്കുമ്പോള്‍ നാട്ടിലുള്ള പ്രവാസി വ്യവസായികള്‍ക്ക് സഹായത്തിനു പകരം മരണത്തിലേക്ക് തള്ളി വിടുന്നത് ഖേദകരമാണ്. സുരേഷി​െൻറ മകന്‍ എസ്. സഞ്ജയ്ക്ക് സർക്കാർ ജോലി നല്‍കണം. സുരേഷി​െൻറ നാട്ടുകാരന്‍ കൂടിയായ വ്യവസായ മന്ത്രി എ.സി. മൊയ്തീനും മുഖ്യമന്ത്രിയും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story