Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദേശീയ പാത വികസനം:...

ദേശീയ പാത വികസനം: പൊലീസ് അതിക്രമത്തിൽ പ്രതിഷേധം

text_fields
bookmark_border
ചാവക്കാട്: സംസ്ഥാന സർക്കാറിനെ ഹൈജാക്ക് ചെയ്യാനുള്ള ചില നേതാക്കളുടെ ശ്രമം വ്യാമോഹമാണെന്ന് ദേശീയപാത സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി. മലപ്പുറം വലിയപറമ്പിൽ സ്ത്രീകളും പിഞ്ചു കുട്ടികൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ദേശീയ പാത ആക്ഷൻ കൗൺസിൽ ചാവക്കാട്‌ നഗരത്തിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇടതുപക്ഷം നേതൃത്വം നൽകുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. ബി.ജെ.പി സംഘ്പരിവാർ ശക്തികൾ വളർത്തി വലുതാക്കുന്ന കോർപറേറ്റുകൾക്കൊപ്പം നിന്ന് അട്ടിമറിക്കാൻ ഇടതുപക്ഷത്ത് നിന്ന് തന്നെ ശ്രമിക്കുന്നത് അപലപനീയമാണ്. ജനകീയ സമരങ്ങളിലൂടെ വളർന്നുവന്ന ഇടതു പക്ഷ പ്രസ്ഥാനം ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ആശ്ചര്യകരമാണെന്നും മുഹമ്മദലി പറഞ്ഞു. വി. സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. ശിവദാസൻ, പി.കെ. നൂറുദ്ദീൻ ഹാജി, കമറു തിരുവത്ര, സി.ആർ. ഉണ്ണികൃഷ്ണൻ, ആരിഫ്‌ കണ്ണാട്ട്‌, സി. ഷറഫുദ്ദീൻ, ഉസ്മാൻ അണ്ടത്തോട്‌ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story