Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസന്തോഷ് ട്രോഫി...

സന്തോഷ് ട്രോഫി വിജയദിനം ആഘോഷിച്ചു

text_fields
bookmark_border
തൃശൂര്‍: ജില്ലയുടെ കരുത്തിലുള്ള കേരളത്തി​െൻറ സന്തോഷ് ട്രോഫി കിരീടനേട്ടം ആഘോഷിച്ചു. സംസ്ഥാനമാകെ നടന്ന വിജയദിനാചരണത്തി​െൻറ ഭാഗമായിട്ടായിരുന്നു ജില്ലയിലും ആഘോഷം. തൃശൂര്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ വാദ്യമേളങ്ങളോടെ നടന്ന ഘോഷയാത്ര കലക്ടര്‍ ഡോ. എ കൗശിഗന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കോര്‍പറേഷനുമുമ്പില്‍ ചേര്‍ന്ന അനുമോദനയോഗം മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെ. രാജൻ എം.എൽ.എ സന്തോഷ് ട്രോഫി താരം എം.എസ്. ജിതി​െൻറ അച്ഛന്‍ എം.എസ്. സുബ്രന്‍, അമ്മ ലത എന്നിവരെ ആദരിച്ചു. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് വിന്‍സൻറ് കാട്ടൂക്കാരന്‍ അധ്യക്ഷത വഹിച്ചു. കെ.എഫ്.എ വൈസ് പ്രസിഡൻറ് കെ.പി. സണ്ണി, കോച്ചുമാരായ കെ.ആര്‍. ചാത്തുണ്ണി, എം. പീതാംബരന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ.എസ്. കുട്ടി, സെക്രട്ടറി കെ.ആര്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു. സി.എം.എസ് സ്കൂളിന് മുമ്പില്‍നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ ജനപ്രതിനിധികളും കായിക- സാംസ്കാരിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story