Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹർത്താലിനോട്...

ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും ബസുടമകളും

text_fields
bookmark_border
തൃശൂർ: വ്യാപാര വ്യവസായങ്ങൾ തകർക്കുന്ന തരത്തിൽ അനാവശ്യ ഹർത്താലുകളുമായി സഹകരിക്കില്ലെന്ന് ചേംബർ ഓഫ് കോമേഴ്സ് അടിയന്തര മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചേംബർ ഓഫ് കോമേഴ്സിന് ഒരു രാഷ്ട്രീയ പാർട്ടികളോടും സംഘടനകളോടും വിരോധമില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധിക്കാനുള്ള ആരുടേയും അവകാശം നിഷേധിക്കുന്നുമില്ല. എന്നാൽ ന്യൂനപക്ഷത്തി​െൻറ താൽപര്യങ്ങളും തീരുമാനങ്ങളും ബഹുഭൂരിപക്ഷത്തെ അടിച്ചേൽപ്പിക്കുന്നതും അവരുടെ തൊഴിൽ അവകാശത്തെയും സഞ്ചാര സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുന്നത് നീതിക്ക് നിരക്കാത്തതാണ്. എന്തിനും ഏതിനും ഹർത്താലിന് ആഹ്വാനം ചെയ്യുന്നതിൽനിന്ന് പിന്തിരിയണം. തിങ്കളാഴ്ച ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലുമായി സഹകരിക്കില്ലെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല പ്രസിഡൻറ് സി.എ. സലിം അധ്യക്ഷത വഹിച്ചു. ടി.ആർ. വിജയകുമാർ, സജീവ് മഞ്ഞില, സോളി തോമസ്, ജിജി ജോർജ്, ജോസ് കുട്ടഞ്ചേരി, ജോൺ ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. കേരളത്തിലെ ഉത്സവ സീസണിൽ ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽനിന്ന് പിൻമാറണമെന്ന് മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. എം.ജയപ്രകാശ് ആവശ്യപ്പെട്ടു. ഹർത്താലിൽ പങ്കെടുക്കില്ലെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷനും പറഞ്ഞു. ജില്ല സെക്രട്ടറി വി.വി. മുജീബ് റഹ്മാൻ, പ്രസിഡൻറ് എൻ.എൻ. കൃഷ്ണ കിഷോർ, ട്രഷറർ സി.ആർ. വിക്രമൻ, ജോ. സെക്രട്ടറി കെ.ബി. സുരേഷ്കുമാർ എം.സി. രാജീവ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story