Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചൂണ്ടൽപാടത്തെ...

ചൂണ്ടൽപാടത്തെ കത്തിക്കരിഞ്ഞ ശരീരഭാഗം

text_fields
bookmark_border
കുന്നംകുളം: ചൂണ്ടൽപാടത്തെ കത്തിക്കരിഞ്ഞ ശരീരഭാഗങ്ങൾ പുരുഷേൻറതെന്ന് സ്ഥിരീകരിച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം നീങ്ങുന്നു. പാറന്നൂർ, ചൂണ്ടൽ, കേച്ചേരി മേഖലകളിൽ താമസിക്കുന്ന ബംഗാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇവിടെ താമസിക്കുന്നവരുടെ കണക്കുകൾ കെട്ടിട ഉടമസ്ഥർക്കുപോലും അറിയാത്തതിനാൽ ആരെയെങ്കിലും കാണാതായിട്ടുേണ്ടായെന്ന് വ്യക്തമല്ല. നാട്ടിൽ വെച്ചുണ്ടായ പകവീട്ടലുകളാകും കൊലപാതകത്തിൽ കലാശിക്കാൻ കാരണമെന്നാണ് പൊലീസി​െൻറ നിഗമനം. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേരെ ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഫെബ്രുവരി 17ന് വൈകിട്ടാണ് കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ സംസ്ഥാന പാതയോട് ചേർന്നുള്ള പാടത്ത് കണ്ടെത്തിയത്. ശരീര ഭാഗത്തി​െൻറ പരിശോധന റിപ്പോർട്ട് വൈകിയത് അന്വേഷണ സംഘത്തെ ഏറെ കുഴച്ചിരുന്നു. രണ്ട് ദിവസം മുമ്പ് വന്ന റിപ്പോർട്ടിൽ ശരീരഭാഗം പുരുഷേൻറതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് അന്വേഷണം ഊർജിതമാക്കിയിട്ടുള്ളത്. കുന്നംകുളം സി.ഐ സി.ആർ. സന്തോഷി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. രാസപരിശോധനയിൽ കൂടുതലായി ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് കത്തിക്കാൻ ഉപയോഗിച്ച ഇന്ധനം ഏതാണെന്ന് തിരിച്ചറിയാനാകും.
Show Full Article
TAGS:LOCAL NEWS 
Next Story