Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
എരുമപ്പെട്ടി: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എം.എസ്.സി അപ്ലൈഡ് സുവവോളജി പരീക്ഷയില്‍ രണ്ടാ റാങ്ക് നേടിയ പേരോത്ത് ജയശ്രീ ജ്യോതിപ്രകാശിനെ യൂത്ത് കോണ്‍ഗ്രസ് മരത്തംകോട് യൂനിറ്റ് കമ്മിറ്റി . ജില്ല പഞ്ചായത്തംഗം കെ. ജയശങ്കര്‍ ഉപഹാരം നൽകി. സി.കെ. ജോണ്‍, എം.പി. സിജോ, ജീസന്‍ മാത്യു, അലന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. താക്കോൽദാനം എരുമപ്പെട്ടി: പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി പ്രകാരം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. മൂന്ന് വീടുകളുടെ നിർമാണമാണ് പൂർത്തീകരിച്ചത്. വികസന സമിതി അധ്യക്ഷ പ്രീതി സതീഷ്, ക്ഷേമ കാര്യ സമിതി അധ്യക്ഷൻ എൻ.കെ. കബീർ, വാർഡംഗങ്ങളായ സി.വി. ജെയ്സൻ, സി.വി.ഷാജൻ, കെ.വി. രാജശേഖരൻ, ആസൂത്രണ സമിതി അംഗം സി.വി. ബേബി എന്നിവർ പങ്കെടുത്തു. വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മൂന്നുപേർ പിടിയിൽ എരുമപ്പെട്ടി: വീട്ടമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര് കൈതക്കോടൻ വീട്ടിൽ ഷെബി(29), പടിഞ്ഞാക്കര വീട്ടിൽ ഷാഫി (31), തയ്യൂർ പഴങ്കൻ വീട്ടിൽ സജിൻ (33) എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ. വി.പി. സിബീഷ് കുമാർ അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലെ പ്ലാവപ്പിൽ സരോജിനിയെയാണ് പ്രതികൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. സരോജിനിയുടെ മക്കളായ കണ്ണൻ, സജീഷ് എന്നിവരോട് ഷെബിക്കുള്ള മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണം. മദ്യപിച്ചെത്തിയ ഗുണ്ടാസംഘം മക്കളെ അന്വേഷിക്കുകയും ഇവർ വീട്ടിലില്ലെന്ന് മനസ്സിലായപ്പോൾ ഷെബി സരോജിനിയുടെ മുടിയിൽ കുത്തിപ്പിടിച്ച് തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ച കണ്ണ​െൻറ ഭാര്യയെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story