Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൗരസ്ത്യ...

പൗരസ്ത്യ പാത്രിയാർക്കീസ് മാർ ഗീവർഗീസ് തൃതീയൻ സ്ലീവ കേരളത്തിലെത്തുന്നു

text_fields
bookmark_border
തൃശൂർ: ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഗീവർഗീസ് തൃതീയൻ സ്ലീവ കാഥോലിക്കോസ് പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തുന്നു. 2015ൽ സ്ഥാനമേറ്റ അദ്ദേഹത്തി​െൻറ പ്രഥമ സന്ദർശനമാണ്. 25ന് നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം തൃശൂർ ഹൈറോഡിലെ മെത്രാപ്പൊലീത്തൻ അരമനയിൽ താമസിക്കും. ആർക്കി എപ്പിസ്കോപ്പൽ സുവർണ ജൂബിലി ആഘോഷിക്കുന്ന ഡോ. മാർ അപ്രേം മെത്രാപ്പൊലീത്തയുടെ ആദര സമ്മേളനത്തിൽ പങ്കെടുക്കും. എട്ട് ദിവസമാണ് കേരളത്തിലെ പരിപാടി. ആഗോള പരമാധ്യക്ഷ​െൻറ പ്രഥമ സന്ദർശനത്തിന് മുന്നോടിയായി ഡോ. മാർ അപ്രേം മെത്രാപ്പൊലീത്ത രക്ഷാധികാരിയായും ഡോ. മാർ യോഹന്നാൻ യോസേഫ്, മാർ ഔഗിൻ കുരിയാക്കോസ് എന്നിവർ രക്ഷാധികാരികളായും സ്റ്റിയറിങ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപവത്കരിച്ചു. ഫാ. ഡേവീസ് കെ. ജോൺ ചീഫ് കോഓഡിനേറ്ററും സി.പി. ജോസ് ജനറൽ കൺവീനറും എം.എ. തോമസ് ട്രഷററുമായുള്ള കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story