Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅരങ്ങിൽ 75 വർഷം...

അരങ്ങിൽ 75 വർഷം പിന്നിട്ട പി.കെ.ജി. നമ്പ്യാർക്ക് ആദരം

text_fields
bookmark_border
തൃശൂര്‍: കൂടിയാട്ടം, പ്രബന്ധക്കൂത്ത്, പാഠകം എന്നീ കലാരൂപങ്ങളില്‍ 75 വര്‍ഷങ്ങള്‍ പിന്നിട്ട കലാകാരന്‍ പി.കെ.ജി. നമ്പ്യാരെ 'ഭരത'ത്തി​െൻറ നേതൃത്വത്തില്‍ ആദരിക്കും. ശനിയാഴ്ച വൈകീട്ട് 5.30ന് പാറമേക്കാവ് അഗ്രശാലയില്‍ പ്രഫ. ജോർജ് എസ്. പോൾ നമ്പ്യാരെ സദസ്സിന് പരിചയപ്പെടുത്തുമെന്ന് ഭരതം പ്രസിഡൻറ് ടി.ആര്‍. രഞ്ജു വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജസൂയം പ്രബന്ധത്തിലെ 'ശിശുപാല ശകാരം' പി.കെ.ജി. നമ്പ്യാര്‍ പ്രബന്ധകൂത്തായി അവതരിപ്പിക്കും. നിരവധി ബഹുമതികള്‍ ലഭിച്ച നമ്പ്യാര്‍ക്ക് യുനസ്‌കോയില്‍ നിന്ന് 'കൂടിയാട്ട ഗുരു' അംഗീകാരം ലഭിച്ചിട്ടുണ്ട്. 1986ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും കിട്ടി. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരിക്കുന്ന ആദരസമ്മേളനങ്ങളുടെ തുടക്കമാണ് തൃശൂരിലേതെന്ന് സംഘാടകർ പറഞ്ഞു. വൈസ് പ്രസിഡൻറ് സി. മധുസൂദനന്‍, സെക്രട്ടറി എന്‍.എന്‍. കൃഷ്ണന്‍, ജോയൻറ് സെക്രട്ടറി കെ.ആര്‍. നാരായണന്‍ ചാക്യാര്‍, ജ്യോതിശ്രീ മുകുന്ദന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story