Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂര്‍ പൂരപ്രദര്‍ശനം: ...

തൃശൂര്‍ പൂരപ്രദര്‍ശനം: തേക്കിൻകാട്​ മൈതാനം വിട്ടുനൽകാൻ​ ദേവസ്വം ബോർഡിന്​ കൂടുതൽ വാടക നൽകണമെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: തൃശൂര്‍ പൂരപ്രദര്‍ശനത്തിന് േതക്കിൻകാട് മൈതാനം നൽകുന്നതിന് ന്യായമായ വാടക നൽകാൻ ഉത്തരവിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറടക്കം എതിർകക്ഷികളോട് വിശദീകരണം തേടി. മൈതാനം വാടകക്കെടുക്കുന്ന പൂരപ്രദര്‍ശന സമിതി കൂടുതൽ വാടക തുക കൊച്ചി ദേവസ്വത്തിന് നൽകണമെന്നാവശ്യപ്പെട്ട് തൃശൂരിലെ മാധ്യമപ്രവര്‍ത്തകനായ സാജു തുരുത്തിക്കുന്നേല്‍ നൽകിയ ഹരജിയിലാണ് സർക്കാറിന് പുറമെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, തൃശൂര്‍ പൂരം പ്രദര്‍ശന സമിതി തുടങ്ങിയ എതിർകക്ഷികളോട് വിശദീകരണം തേടിയത്. ഇവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവായി. തൃശൂര്‍ പൂരത്തി​െൻറ പ്രധാന ഭാഗമാണ് പൂര പ്രദര്‍ശനമെന്ന് ഹരജിയിൽ പറയുന്നു. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രം ദേവസ്വങ്ങളിലെ അംഗങ്ങള്‍ അടങ്ങിയ പൂരം പ്രദര്‍ശന കമ്മിറ്റിയാണ് ഇത് നടത്തുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇതിനായി തേക്കിന്‍കാട് മൈതാനം വിട്ടുനല്‍കും. പ്രദര്‍ശനം വഴി കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് കമ്മിറ്റിക്ക് ലഭിക്കുന്നത്. എന്നാൽ, ദേവസ്വം ബോര്‍ഡിന് ചെറിയ തുക മാത്രമാണ് ലഭിക്കുന്നത്. ഇക്കാര്യം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വകുപ്പ് വാടക വര്‍ധിപ്പിക്കാന്‍ ശിപാര്‍ശയും ചെയ്തു. എന്നാൽ, മുന്‍ വര്‍ഷങ്ങളില്‍ ചതുരശ്ര അടിക്ക് ആറു രൂപ വാങ്ങിയത് പോലും പരിഗണിക്കാതെ 2018ലെ പ്രദര്‍ശനത്തിന് 2.65 ചതുരശ്ര അടി സ്ഥലം 12 പൈസ നിരക്കിൽ നല്‍കിയതായി ഹരജിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story