Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യക്തിത്വ വികസന

വ്യക്തിത്വ വികസന ക്ലാസ്

text_fields
bookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തിൽ ഭക്തരോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി ദേവസ്വം ജീവനക്കാർക്ക് സംഘടിപ്പിച്ചു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ സി.സി. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ. ശ്രീനാഥ് കാരയാട്ട് ക്ലാസെടുത്തു. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയൻ, കെ.കെ. രാമചന്ദ്രൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ ഇ.കെ. നാരായണനുണ്ണി, സെക്രട്ടറി കെ. രമേശൻ, ട്രഷറർ കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. 'രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണം' ഗുരുവായൂര്‍: അടിയന്തരാവസ്ഥക്ക് എതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ ഓഫ് ദി എമർജൻസി വിക്ടിംസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹൻ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുത്തവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഘുലേഖ വിതരണം സി. നിവേദിത ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. ഭരത് കുമാർ, ജില്ല സെക്രട്ടറി നന്ദകുമാർ, കെ.പി. കറുപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story