Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിഞ്ഞനത്ത് ...

പെരിഞ്ഞനത്ത് 'പെരിജ്ഞാനം' പദ്ധതി തുടങ്ങി

text_fields
bookmark_border
പെരിഞ്ഞനം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് പഞ്ചായത്തിലെ കുട്ടികളെ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റി ചേർക്കുന്നതിന് വേണ്ടിയുള്ള 'പെരിജ്ഞാനം'പദ്ധതി ആരംഭിച്ചു. ഇതിനായി പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിൽ ഒമ്പത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടേയും പി.ടി.എ പ്രസിഡൻറുമാരുടേയും പൂർവ വിദ്യാർഥി സംഘടന ഭാരവാഹികളുടെയും വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളുടെയും യോഗം ചേർന്നു. 'എല്ലാ കുട്ടികളും പൊതു വിദ്യാലയങ്ങളിലേക്ക്'എന്ന ബാനറിലുള്ള കാമ്പയി​െൻറ ഭാഗമായി വാർഡുകൾ തോറും കൺവെൻഷൻ, ഗൃഹ സന്ദർശനം, പൊതുയോഗങ്ങൾ, വാർത്താപത്രിക വിതരണം തുടങ്ങിയവ നടത്താൻ തീരുമാനിച്ചു. ഗൃഹ സന്ദർശന പരിപാടി പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്യും. അക്കാദമിക് നിലവാരത്തിൽ പ്രത്യേകം ശ്രദ്ധയൂന്നുന്ന പെരിഞ്ഞനം പഞ്ചായത്ത് എസ്.എസ്.എയുടെ പദ്ധതികളായ മലയാളത്തിളക്കം, ഗണിതവിജയം, വേനൽപ്പച്ച ക്യാമ്പുകൾ എന്നിവ മതിലകം ബി.ആർ.സിയുടെ സഹകരണത്തോടെ നടക്കുകയാണ്. സംഭവത്തെ കുറിച്ച് അറിയില്ല; പഞ്ചായത്ത് പ്രസിഡൻറ് കയ്പമംഗലം: കൈക്കൂലി വാങ്ങിയ സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അന്വേഷിച്ച് നടപടി എടുക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ടി.വി. സുരേഷ്ബാബു പറഞ്ഞു. പഞ്ചായത്ത് അംഗത്തെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story