Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക്രമസമാധാന പാലനത്തിൽ...

ക്രമസമാധാന പാലനത്തിൽ കേരളം മുന്നിൽ -^യതീഷ് ചന്ദ്ര

text_fields
bookmark_border
ക്രമസമാധാന പാലനത്തിൽ കേരളം മുന്നിൽ --യതീഷ് ചന്ദ്ര കൊടുങ്ങല്ലൂർ: ക്രമസമാധാന പാലനത്തിൽ കേരളം മുന്നിലാണെന്ന് തൃശൂർ റൂറൽ എസ്.പി ജി.എച്ച്. യതീഷ് ചന്ദ്ര പറഞ്ഞു. എം.ഇ.എസ് അസ്മാബി കോളജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നാഷനൽ ൈക്രം റെക്കോഡ് ബ്യൂറോയുടെ കണക്കു പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം ഉയർന്നതാണെങ്കിലും അതിൽ ഗുരുതര സ്വഭാവമുള്ളവയുടെ എണ്ണം വളരെ കുറവാണ്. സ്ത്രീ സുരക്ഷക്ക് നിലവിലുള്ള നിയമങ്ങൾ പര്യാപ്തമാണ്. അധ്യാപകരെയും മാതാപിതാക്കളെയും നിയമത്തെയും സ്നേഹിക്കുന്നവരാകണം വിദ്യാർഥികളെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കേരള ജനറൽ സെക്രട്ടറി പ്രഫ. പി.ജെ. ലബ്ബ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസ്, കോളജ് മാനേജിങ് കമ്മിറ്റി ജോ. സെക്രട്ടറി പി.കെ. മുഹമ്മദ് ഷെമീർ, സി.ഐ പി.സി. ബിജുകുമാർ, എസ്.ഐ പി.കെ. മോഹിത്ത്, പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് , കോളജ് മാനേജിങ് കമ്മിറ്റി ട്രഷറർ പി.എച്ച്. സിയാവുദ്ദീൻ അഹമ്മദ്, ഡോ. കെ.പി. സുമേധ, ഓൾ ഇന്ത്യ എം.ഇ.എസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമീർ, പി.ടി.എ വൈസ് പ്രസിഡൻറ് സി.എം. മൊയ്തു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story