Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഹുല്‍ വി. രാജിന്...

രാഹുല്‍ വി. രാജിന് അഭിനന്ദനപ്രവാഹം

text_fields
bookmark_border
വാടാനപ്പള്ളി: സന്തോഷ് ട്രോഫി നേടിയ കേരള ടീം ക്യാപ്റ്റൻ രാഹുല്‍ വി. രാജിന് നാട്ടിൽ അഭിനന്ദന പ്രവാഹം. മാതൃസ്‌കൂളായ ഇടശ്ശേരി സി.എസ്.എം സ്‌കൂൾ അധികൃതർ തൃത്തല്ലൂരിലെ രാഹുലി​െൻറ വസതിയിലെത്തി സ്‌നേഹാദരം നല്‍കി. രാഹുലി​െൻറ ഫുട്‌ബാള്‍ ജീവിതത്തിന് തുടക്കം കുറിച്ചതി​െൻറ അഭിമാനവുമായാണ് സ്‌കൂള്‍ അധികൃതര്‍ രാഹുലി​െൻറ വീട്ടിലെത്തിയത്. സ്‌കൂള്‍ ചെയര്‍പേഴ്‌സൻ സഫിയ റഹ്മാന്‍, പ്രിന്‍സിപ്പൽ ഡോ. എം. ദിനേശ് ബാബു, മാനേജര്‍ പി.കെ. ഹൈദരാലി, ജോ. സെക്രട്ടറി സി.എം. നൗഷാദ്, വൈസ് പ്രിന്‍സിപ്പൽ നദീറ ജാബിര്‍ തുടങ്ങിയവരും അധ്യാപകരും രാഹുലിന് അഭിനന്ദനം നേര്‍ന്നു. രാഹുൽ വി. രാജിനെ എസ്.ഡി.പി.െഎ ആദരിച്ചു. വസതിയിൽ വെച്ച് എസ്.ഡി.പി.െഎ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ഉപഹാരവും പൊന്നാടയും അണിയിച്ചു. ജില്ല വൈസ് പ്രസിഡൻറ് ബി.കെ. ഹുസൈൻ തങ്ങൾ, ജില്ല സെക്രേട്ടറിയറ്റ് അംഗം ഷെമീർ, മണലൂർ മണ്ഡലം പ്രസിഡൻറ് ഫൈസൽ ഇബ്രാഹിം, വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷെക്കിർ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. രാഹുല്‍ വി. രാജിന് വാടാനപ്പള്ളിയുടെ സ്നേഹാദരം. വാടാനപ്പള്ളിയിലെ മുഴുവന്‍ പൗരാവലിയെയും ഉള്‍പ്പെടുത്തികൊണ്ട് രാഹുല്‍ വി. രാജിനും മറ്റു കളികാര്‍ക്കും സ്വീകരണം നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതിന് സംഘാടകസമിതി രൂപവത്കരിച്ചു. ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുംഞ്ചേരി, ജനറല്‍ കണ്‍വീനറായി സ്ഥിരം സമിതി അധ്യക്ഷ-ൻ െഎ.എൻ. സുധീഷ്, ട്രഷറര്‍- സി.ബി. സുനില്‍കുമാര്‍ എന്നിവരടങ്ങിയതാണ് സംഘാടക സമിതി. ഇന്ധന വിലവർധനക്കെതിരെ സൈക്കിൾ റിക്ഷ സമരം അന്തിക്കാട്: യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ധന വിലവർധനവിനെതിരെ സൈക്കിൾ റിക്ഷ ചവിട്ടി സമരം നടത്തി. കെ.എസ്.യു ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സുമേഷ് പാനാട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ അശ്വിൻ ആലപ്പുഴ, യദു അന്തിക്കാട്, ശോഭന ദേവൻ, ഹിലാൽ, സുധീർ പള്ളിയിൽ, വാർഡ് മെമ്പർമാരായ ശാന്ത സോളമൻ, ഷാജു മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story