Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാന്തി സദനത്തിലെ...

ശാന്തി സദനത്തിലെ അമ്മമാര്‍ക്ക് വസ്ത്രങ്ങളുമായി വിദ്യാർഥികൾ

text_fields
bookmark_border
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ശാന്തിസദനത്തിലെ അമ്മമാര്‍ക്ക് പുതുവസ്ത്രങ്ങൾ നല്‍കി. ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി ഉദ്ഘാടനം ചെയ്തു. കോളജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പൽ ഡോ. സജീവ് ജോണ്‍, ഫാ. ജോയ് പയ്യപ്പിള്ളി, സിസ്റ്റര്‍ ആന്‍മേരി, പാപ്പച്ചന്‍ ജോർജ്, പ്രജുല്‍ എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. സന്തോഷ് ട്രോഫി: കേരള ടീമിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം ഇരിങ്ങാലക്കുട: സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാള്‍ ടീമിന് ഇരിങ്ങാലക്കുടയില്‍ പ്രൗഢമായ സ്വീകരണമൊരുക്കി. കേരള ടീമി​െൻറ ഔദ്യോഗിക സ്‌പോണ്‍സര്‍ ആയ ഐ.സി.എല്‍ ഫിന്‍കോര്‍പി​െൻറ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. കുട്ടംങ്കുളം പരിസരത്ത് നിന്നാരംഭിച്ച സ്വീകരണ ഘോഷയാത്രക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. ബാൻറ് സെറ്റ്, നാടന്‍ കലാരൂപങ്ങള്‍, ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയായി. അയ്യങ്കാവ് മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനത്തിൽ പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ, നഗരസഭ അധ്യക്ഷ നിമ്യ ഷിജു, മുന്‍ എം.എൽ.എ തോമസ് ഉണ്ണിയാടന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന്‍, ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ഐ.സി.എല്‍ മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍ കുമാര്‍ തുടങ്ങിയവർ ആശംസകളുമായെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story