Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകഞ്ചന്‍മാരെ ...

'കഞ്ചന്‍മാരെ' കണ്ടെത്താന്‍ ഉപകരണവുമായി വിദ്യാർഥികള്‍

text_fields
bookmark_border
കൊടകര: കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ രക്ത സാമ്പിള്‍ പരിശോധനക്കയച്ച് ഇനി രണ്ടു ദിവസം കാത്തിരിേക്കണ്ട. പ്രത്യേക രാസവസ്തുക്കളടങ്ങിയ പേപ്പറില്‍ തുപ്പിച്ച് ലഹരി മരുന്ന് സാന്നിധ്യം കണ്ടെത്താമെന്ന എൻജിനീയറിങ് കോളജ് വിദ്യാർഥികളുടെ കണ്ടെത്തലാണ് വഴിത്തിരിവാകുന്നത്. മാരിജുവാന ആൽക്കഹോള്‍ ഡിറ്റക്ടര്‍ എന്ന ചെറിയ ഉപകരണമാണ് കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികള്‍ വികസിപ്പിച്ചത്. തുപ്പലടങ്ങിയ പേപ്പര്‍ മെഷീനില്‍ വച്ചാല്‍ എത്ര അളവ് കഞ്ചാവ് ഉപയോഗിച്ചു എന്ന് കണ്ടെത്താനാകും. മദ്യപിച്ചവരെ കണ്ടെത്താനുള്ള സംവിധാനങ്ങളും യന്ത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന എക്‌സൈസ് വകുപ്പി​െൻറ സഹായത്തോടെയാണ് പദ്ധതി തയ്യാറാക്കിയത്. ഉപകരണം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന അംഗീകാരവും വകുപ്പില്‍ നിന്ന് ലഭിച്ചു . കേരള സ്റ്റാര്‍ട്ടപ്പ് മിഷ​െൻറ രണ്ട് ലക്ഷം രൂപയുടെ ഗ്രാൻറ് പ്രോജക്ടിന് കിട്ടി. ദേശീയ സൃഷ്ടി പ്രോജക്ട് മത്സരത്തില്‍ സമ്മാനവും ലഭിച്ചു. സഹൃദയ കോളജിലെ മൂന്നാം വര്‍ഷ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർഥികളായ മനു ജോസഫ്, ഐഷ റീഗ, എം. പാര്‍വതി ബയോടെക്‌നോളജി വിഭാഗം വിദ്യാർഥികളായ കെ. അച്യുതാനന്ദ്, ഗോപിക മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രോജക്ട് തയ്യാറാക്കിയത്. പ്രഫ. അമ്പിളി ഫ്രാന്‍സിസ്, ഡോ. ധന്യ ഗംഗാധരന്‍ എന്നിവർക്കായിരുന്നു മേൽനോട്ടച്ചുമതല.
Show Full Article
TAGS:LOCAL NEWS 
Next Story