Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊണ്ടി വാഹനങ്ങൾക്ക്​...

തൊണ്ടി വാഹനങ്ങൾക്ക്​ തീപിടിച്ചു

text_fields
bookmark_border
കുന്നംകുളം: സീനിയർ ഗ്രൗണ്ടിലെ ഒഴിഞ്ഞ ഭാഗത്ത് പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ച പഴയ വാഹനങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലിനാണ് സംഭവം. സീനിയർ ഗ്രൗണ്ടിലെ പുല്ലിന് പിടിച്ച തീ പടർന്ന് വാഹനങ്ങൾ കത്തിനശിക്കുകയായിരുന്നു. അംബാസിഡർ കാറും ഒാേട്ടാറിക്ഷയും കത്തിനശിച്ചു. ലോറികൾ ഉൾപ്പെടെ 15 വാഹനങ്ങൾ ഇൗ സ്ഥലത്ത് കിടക്കുന്നുണ്ട്. സംഭവമറിഞ്ഞ് എത്തിയ ഫയർഫോഴ്സ് തീ അണച്ചതുമൂലം മറ്റ് വാഹനങ്ങളിലേക്ക് പർന്നില്ല. കുന്നംകുളം പൊലീസും സ്ഥലത്തെത്തി. കുടിവെള്ളം നൽകി വാർഷികാഘോഷം കുന്നംകുളം: ചുട്ടുപൊള്ളുന്ന വേനലിൽ യാത്രക്കാർക്ക് കുടിക്കാൻ തണുത്ത വെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കി ജ്വല്ലറിയുടെ വാർഷികാഘോഷം. മലായ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് 17ാം വാർഷികാഘോഷ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത്. തണുത്ത കുടിവെള്ളം നൽകാനായി ഫ്രിഡ്ജും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും കടയുടെ മുന്നിലാണ് സ്ഥാപിച്ചത്. മലായ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എം.ഡി അബൂബക്കർ ഹാജിയാണ് ഇൗ വേറിട്ട ആശയത്തിന് പിന്നിൽ. കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story