Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്‌ബാള്‍ ടൂര്‍ണമെൻറ് ...

ഫുട്‌ബാള്‍ ടൂര്‍ണമെൻറ് നാളെ മുതൽ

text_fields
bookmark_border
തൃശൂര്‍: സാേൻറാസ് ക്ലബ് തൃശൂർ സംഘടിപ്പിക്കുന്ന അഖിലകേരള ഇലവൻസ് പ്രൈസ് മണി ഫുട്ബാൾ ടൂർണമ​െൻറ് ശനിയാഴ്ച മുതൽ 16 വരെ നടക്കും. അണ്ടർ 15, അണ്ടർ 17, അണ്ടർ 21 കാറ്റഗറികളിലായി 52 ടീമുകൾ പങ്കെടുക്കുന്ന മത്സരം പറവട്ടാനി കോര്‍പറേഷന്‍ സ്്റ്റേഡിയത്തിലാണ് നടത്തുകയെന്ന് സെക്രട്ടറി ഷോബി ടി. വർഗീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ട് വനിത ടീമുകളും മത്സരിക്കാനിറങ്ങും. ദിവസവും രാവിലെ എട്ടിന് മത്സരം തുടങ്ങും. ശനിയാഴ്ച രാവിലെ പത്തിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മുന്‍ ഡി.എഫ്.എ പ്രസിഡൻറ് ജോസ് ആലുക്ക അധ്യക്ഷത വഹിക്കും. ഉദ്ഘാടന മത്സരത്തില്‍ പാണഞ്ചേരി ഫുട്‌ബാള്‍ നഴ്‌സറിയും തൃക്കൂർ പാരൻറ്സ് ഫുട്‌ബാള്‍ അക്കാദമിയും ഏറ്റുമുട്ടും. ഓരോ വിഭാഗത്തിലെയും ചാമ്പ്യന്മാർക്ക് 10,000 രൂപയും ട്രോഫിയും റണ്ണേഴ്സിന് 5,000 രൂപയും ട്രോഫിയും സമ്മാനിക്കും. ക്ലബ് പ്രസിഡൻറ് പി.എ. ഡേവിസ്, ജനറല്‍ കണ്‍വീനര്‍ റിനോയ് വര്‍ഗീസ്, ഡിവിഷന്‍ കൗണ്‍സിലര്‍ അനൂപ് കരിപ്പാല്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സെമിനാര്‍ തൃശൂര്‍: വളര്‍ത്ത് നായ്ക്കളെക്കുറിച്ചും അവയുടെ പ്രാഥമിക പരിശീലനത്തെക്കുറിച്ചും ബാര്‍ക്ക് എന്‍ ട്രാക്ക് അക്കാദമിയുടെ നേതൃത്വത്തിൽ സെമിനാര്‍ നടത്തും. കാളത്തോട് ടീംസ് ഗ്രൗണ്ടില്‍ ശനിയാഴ്ച രാവിലെ പത്തിന് എ.എസ്.പി ശില്‍പ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിക്കും. വളര്‍ത്തുനായ്ക്കളെയും അവയുടെ പരിശീലനത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ട്രെയിനര്‍ പ്രദീക് പ്രേമും ഡോ. മിഥുന്‍ നീലങ്കാവിലും വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story