Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപേരേപ്പാറ ഡാം...

പേരേപ്പാറ ഡാം തെക്കുംകര പഞ്ചായത്ത് എറ്റെടുത്തു

text_fields
bookmark_border
വടക്കാഞ്ചേരി: കാർഷിക മേഖലയുടെ സ്വപ്നം പൂവണിയുന്നു. കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗപ്പെടുത്താവുന്ന . 1971ൽ മൈനർ ഇറിഗേഷൻ വകുപ്പ് പണി കഴിപ്പിച്ച് തെക്കുകര പഞ്ചായത്തിന് കൈമാറിയതാണ് ഡാം. എന്നാൽ കൊച്ചു കുന്നേൽ തോമസ് എന്നയാൾ ഡാം ത‍​െൻറ സ്ഥലത്താണെന്നു പറഞ്ഞ് കോടതിയിലെത്തി. ഹൈകോടതി വരെ എത്തിയ കേസ് ഒടുവിൽ ജില്ല കലക്ടറോട് തീരുമാനമെടുക്കാൻ ഉത്തരവിടുകയായിരുന്നു. ജില്ല കലക്ടർ വിളിച്ച യോഗത്തിൽ തോമസിന് ചമയവില കൊടുക്കാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചതോടെയാണ് പ്രശ്നം തീർന്നത്. 4.40 ലക്ഷം രൂപ നൽകിയാണ് പഞ്ചായത്ത് ഡാം ഏറ്റെടുത്തിരിക്കുന്നത്. 1.84 ഏക്കർ സ്ഥലത്താണ് ഡാം സ്ഥിതി ചെയ്യുന്നത്. യുവതിയെ ആക്രമിച്ചു; കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ വടക്കാഞ്ചേരി: പട്ടികജാതി യുവതിയെ ആക്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് കുടുംബശ്രീ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈകുഞ്ഞുമായി വന്ന പട്ടികജാതി യുവതിയെ അതിക്രമിച്ചു തള്ളിയിട്ട കേസിലാണ് ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത്ത് കുമാർ (51), മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എൻ.ആർ. രാധാകൃഷ്ണൻ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
Show Full Article
TAGS:LOCAL NEWS 
Next Story