Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈസൻസ്​ കിട്ടുന്നില്ല; ...

ലൈസൻസ്​ കിട്ടുന്നില്ല; ആയുർവേദ ഒൗഷധ നിർമാണ സ്​ഥാപനങ്ങൾ അടച്ചിടും

text_fields
bookmark_border
തൃശൂർ: സംസ്ഥാനത്തെ ആയുർവേദ ഒൗഷധ നിർമാതാക്കൾക്ക് 11 മാസമായി ജനറിക് ഉൽപന്നങ്ങൾക്കും സൗന്ദര്യ വർധക വസ്തുക്കൾക്കും ലൈസൻസ് ലഭിക്കാത്തത് ഏപ്രിൽ 30നകം പരിഹരിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടച്ചിടാൻ ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യ തീരുമാനിച്ചു. മേയ് 17 മുതൽ 21 വരെ എറണാകുളത്ത് നടക്കുന്ന ആയുഷ് കോൺക്ലേവിൽ പെങ്കടുക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ലൈസൻസിങ്ങ് അതോറിറ്റിയില്ല എന്ന കാരണം പറഞ്ഞാണ് 11 മാസമായി അപേക്ഷ നിരസിക്കുന്നത്. നാല് വർഷമായി പ്രൊപ്രൈറ്ററി മെഡിസിന് അനുമതി ലഭിക്കുന്നില്ല. കഴിഞ്ഞ ഡിസംബറിൽ ഒരു ഒൗഷധ നിർമാതാവ് ഹൈകോടതിയിൽ നൽകിയ പരാതിയിൽ രണ്ട് മാസത്തിനകം അനുമതി നൽകണമെന്ന് തീർപ്പായെങ്കിലും സർക്കാർ തീരുമാനം എടുക്കുന്നില്ല. പുതിയ ലൈസൻസിന് 82 അപേക്ഷയും പുതുക്കാൻ 86 അപേക്ഷയും കെട്ടിക്കിടക്കുകയാണ്. സേവനാവകാശ നിയമപ്രകാരം ഒരു ഉൽപന്നത്തി​െൻറ ലൈസൻസിന് അപേക്ഷിച്ചാൽ 90 ദിവസത്തിനകം നൽകണമെന്ന് വ്യവസ്ഥയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ അപേക്ഷിച്ച് 45 ദിവസത്തിനകം ലൈസൻസ് ലഭിക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ പല പ്രമുഖ ചെറുകിട കമ്പനികളും മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി. കേരള വിപണിയിലാകെട്ട ഇതര സംസ്ഥാന ഉൽപന്നങ്ങൾ നിറയുേമ്പാൾ അതിനോട് മത്സരിക്കാൻ കഴിയാതെ സംസ്ഥാനത്തെ ഒൗഷധ നിർമാതാക്കൾ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഒാർഗനൈസേഷൻ ജനറൽ സെക്രട്ടറി ഡോ. ഡി. രാമനാഥൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story