Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദൈവദശകം മെഗ...

ദൈവദശകം മെഗ മോഹിനിയാട്ടം നൃത്താവിഷ്കാരം 21ന്​

text_fields
bookmark_border
തൃശൂർ: ഗിന്നസ് റെക്കോഡ് ലക്ഷ്യമാക്കി ദൈവദശകത്തി​െൻറ മെഗാ നൃത്താവിഷ്കാരം ഒരുങ്ങുന്നു. ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം നൂറു ഭാഷകളിലേക്ക് മൊഴിമാറ്റിയതി​െൻറ സമർപ്പണത്തോടനുബന്ധിച്ച് ഏപ്രിൽ 21ന് കൊടുങ്ങല്ലൂരിലാണ് 1500 മോഹിനിയാട്ടം നർത്തകർ അണിനിരക്കുന്ന നൃത്താവിഷ്കാരം അരങ്ങേറുക. ഗിന്നസ്, ലിംക ബുക്ക് ഒാഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡ്സ് എന്നിവ ലക്ഷ്യമിടുന്നുണ്ട്. നിലവിൽ 1200 പേരുടേതിനാണ് റെക്കോഡ്. ദൈവദശകം കൂട്ടായ്മ വനിത വിഭാഗത്തി​െൻറ നേതൃത്വത്തിലാണ് നൃത്താവിഷ്കാരം അരങ്ങേറുക. കൊടുങ്ങല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വൈകീട്ട് 6.30നാണ് ചടങ്ങ്. കലാമണ്ഡലം ഹൈമാവതിയാണ് മോഹിനിയാട്ടം ചിട്ടപ്പെടുത്തിയത്. കലാമണ്ഡലം ധനുഷ സന്യാൽ നൃത്താവിഷ്കാരം നയിക്കും. 12 മിനിറ്റാണ് ദൈർഘ്യം. കേരള കലാമണ്ഡലം, കാലടി സർവകലാശാല, ആർ.എൽ.വി തൃപ്പുണിത്തുറ എന്നിവിടങ്ങളിലെ നർത്തകർക്കൊപ്പം മറ്റ് നർത്തകരും ചുവടുെവക്കും. ഇവർക്കായി 30 കേന്ദ്രങ്ങളിൽ പരിശീലനം പൂർത്തിയായി. താൽപര്യമുള്ള നർത്തകർക്ക് പെങ്കടുക്കാൻ അവസരമുണ്ടെന്ന് വനിത വിഭാഗം ചെയർപേഴ്സൻ സോണിയ ഗിരി, കലാമണ്ഡലം ഹൈമാവതി, ശൈലജകുമാർ, ധനുഷ സന്യാൽ, ജിജി സുനിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫോൺ -9745797832, 9847380754.
Show Full Article
TAGS:LOCAL NEWS 
Next Story