Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഐ.എം. വിജയനും സി.വി....

ഐ.എം. വിജയനും സി.വി. പാപ്പച്ചനും നേർക്കുനേർ; ഫലം ഗോൾരഹിത സമനില

text_fields
bookmark_border
തൃശൂർ: കാൽപന്തുകളിയിലെ എക്കാലത്തെയും പടക്കുതിരകൾ ഐ.എം. വിജയനും സി.വി. പാപ്പച്ചനും നേർക്കുനേർ പോരാടിയപ്പോൾ ശ്വാസമടക്കിപ്പിടിച്ച് കാണികൾ കാത്തിരുന്നു. പ്രതിഭയുടെ മിന്നലാട്ടത്തിൽ ഓരോ നീക്കവും ഗോളിൽ കലാശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അപൂർവ വിരുന്നേകിയ പോരാട്ടം അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ കുടുങ്ങി. കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ല കമ്മിറ്റിയുടെ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശന ഫുട്ബാൾ മത്സരമാണ് കാൽപന്തുകളിയിലെ നിത്യയൗവനങ്ങളെ വീണ്ടും മൈതാനത്തിറക്കിയത്. രാമവർമപുരത്തെ പൊലീസ് മൈതാനിയിൽ സിറ്റി പൊലീസ് ജില്ല ടീമിനു വേണ്ടിയാണ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറായ ഐ.എം. വിജയൻ ജഴ്സിയണിഞ്ഞത്. റൂറൽ പൊലീസ് ജില്ല ടീമിലായിരുന്നു ഡിവൈ.എസ്.പിമാരായ സി.വി. പാപ്പച്ചനും ലിസ്റ്റനും പന്തു തട്ടാനിറങ്ങിയത്. 45 മിനിറ്റി​െൻറ ഇരു പകുതികളിലായി നടന്ന മത്സരത്തിൽ മുൻ താരങ്ങളുടെ ഫുട്ബാൾ മികവുകളെല്ലാം കളിക്കളത്തിൽ കാണാനായി. മുൻ അന്താരാഷ്്ട്ര താരങ്ങൾ കളത്തിലിറങ്ങുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരും ഫുട്ബാൾ േപ്രമികളും പൊലീസ് ക്യാമ്പിലെ കുട്ടികളും മത്സരം കാണാനെത്തിയിരുന്നു. മുൻതാരങ്ങൾക്കൊപ്പം പൊലീസ് ടീമിലെ താരങ്ങളാണ് പ്രദർശന ഫുട്ബാൾ മത്സരത്തിനിറങ്ങിയത്. ലിസ്റ്റൻ മുഴുവൻ സമയവും, ഐ.എം. വിജയനും പാപ്പച്ചനും അറുപതു മിനിറ്റുവീതവും കളം നിറഞ്ഞ് കളിച്ചു. ഇരു ടീമുകളും മികച്ച മുന്നേറ്റവും ഒത്തിണക്കവും കാഴ്ചെവച്ചെങ്കിലും ഗോൾ പിറക്കാതിരുന്നത് അൽപം നിരാശയുണ്ടാക്കി. എങ്കിലും കളിമികവി​െൻറ പകർന്നാട്ടം നേരിൽ കാണാനായതി​െൻറ ആഹ്ലാദത്തിലാണെല്ലാവരും. പ്രദർശനമത്സരം റൂറൽ ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്തു. സന്തോഷ് േട്രാഫിയിൽ കേരളം കിരീടം നേടുന്നതിൽ നിർണായ പങ്ക് വഹിച്ച എം.എസ്. ജിതിനും വിപിൻ തോമസിനും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story