Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാർച്ച് നടത്തും

മാർച്ച് നടത്തും

text_fields
bookmark_border
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പഞ്ചായത്തോഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒഴിഞ്ഞ കുടങ്ങളുമായി നടത്തിയ സമരം ഡി.സിസി സെക്രട്ടറി വി.കെ. രഘു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.കെ. സുലൈമാൻ അധ്യക്ഷത വഹിച്ചു. പി.സി. ഗോപാലകൃഷ്ണൻ, പി.വി. പ്രസാദ്, എ.കെ. റസാഖ്, സി.വി. മുത്തു, ഒ.എസ്.വാസുദേവൻ, സുഗുണൻ കുഴിപറമ്പിൽ, വനജ ഭാസ്കരൻ, ലിബിൻ കെ. മോഹൻ, ഷാജി വലിയറ, എ.കെ. കരീം, ആമീന സുലൈമാൻ, ദീപ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്വാറി നിർമാണത്തിനെതിരെ നാട്ടുകാർ തളി: ചുണ്ടയിൽ റോഡിന് സമീപം ചെങ്കൽ ക്വാറി ആരംഭിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ജനവാസ കേന്ദ്രത്തിൽ ക്വാറി ആരംഭിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റവന്യൂ അധികൃതർക്ക് പരാതി നൽകി. റബർ തോട്ടമായിരുന്ന സ്ഥലത്തുള്ള ക്വാറി നിർമാണം കഴിഞ്ഞ ദിവസം നാട്ടുകാർ തടഞ്ഞിരുന്നു. വില്ലേജ് ഓഫിസർ ജനവാസ കേന്ദ്രത്തിൽ ചെങ്കൽ ക്വാറി ആരംഭിക്കുന്നതിനെതിരെ സ്റ്റോപ് മെമ്മോ നൽകിയിട്ടുണ്ട്. മയിൽ ചത്തു എരുമപ്പെട്ടി: ടാറിൽ കുരുങ്ങിയ പെൺമയിൽ ചത്തു. ചൊവ്വാഴ്ചയാണ് പഴവുരിൽ ടാർ വീപ്പയിൽ മയിൽ വീണത്. അവശനിലയിലായ മയിലിനെ നാട്ടുകാർ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story