Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാബ് ടെക്നീഷ്യൻ ഒഴിവ്

ലാബ് ടെക്നീഷ്യൻ ഒഴിവ്

text_fields
bookmark_border
പുന്നയൂർക്കുളം: അണ്ടത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകാനുള്ള അവസാനദിനം അടുത്ത തിങ്കളാഴ്ച്ചയും അഭിമുഖം ചൊവ്വാഴ്ചയുമാണ്. യോഗ്യത: പ്രീഡിഗ്രി കോഴ്സ് /പ്ലസ്ടു സയൻസ് വിഷയത്തിൽ ബി ഗ്രേഡ് നേടി വിജയം, സംസ്ഥാനത്തെ മെഡിക്കൽ കോളജ് ലാബ് ടെക്നീഷ്യൻ കോഴ്സ് വിജയം. അവധികാല പഠന ക്യാമ്പ് ശനിയാഴ്ച തുടങ്ങും ചാവക്കാട്: ഖുര്‍ആന്‍ സ്റ്റഡി സ​െൻററി​െൻറ നേത്യത്വത്തില്‍ 'തഖ്ദീസ് 2018' അവധികാല പഠനക്യാമ്പ് ശനിയാഴ്ച തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. ചാവക്കാട് വ്യാപാരി ഭവൻ ഹാളിൽ 22 വെര നീളുന്ന ക്യാമ്പില്‍ പ്രമുഖ ഡോക്ടര്‍മാര്‍, മതപണ്ഡിതര്‍, സാമൂഹിക നിരീക്ഷകര്‍, വിദ്യാഭ്യാസ വിചക്ഷണന്‍മാര്‍ എന്നിവർ പങ്കെടുക്കും. വിദ്യാർഥികളില്‍ ദേശീയ ബോധവും ധാര്‍മികമായ അവബോധവും സാമൂഹിക പ്രതിബദ്ധതയും ഊട്ടി ഉറപ്പിക്കലാണ് ഉദ്ദേശ്യം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, വിദ്യാര്‍ഥികളായ ആൺകുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് ക്യാമ്പില്‍ പ്രവേശനം നൽകുക. എല്ലാ ദിവസവും രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് 1.30 നാണ് അവസാനിക്കുക. ശനിയാഴ്ച രാവിലെ 10 ന് ഈജിപ്തിലെ കെയ്‌റോ ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡോ. അബ്ദുല്‍ ഹക്കീം ഫൈസി ഉദ്ഘാടനം ചെയ്യും. എഡിസണ്‍ ഫ്രാന്‍സിസ് ക്ലാസ് നയിക്കും. തുടര്‍ന്നുള്ള ദിനങ്ങളിൽ ഡോ. മുസ്തഫ ഏലിയാസ് മുഹമ്മദുണ്ണി, പി.എച്ച്. അബ്ദുല്ല, ഷമീം ഫൈസി, അഹമ്മദ് വാഫി, എ.പി. നിസാം, സൈനുല്‍ ആബ്ദീന്‍ ഹുദവി ചേകനൂർ, സാബിറ വടക്കേതില്‍, ബിഷര്‍ വയനാട്, ജോര്‍ജ് കരുനക്കല്‍, ഡോ. ജലീല്‍ ദാരിമി, അന്‍വര്‍ സാദിഖ് മഖ്ത്തൂം, ബാസീം ഗസാലി, റഫീഖ് ഈന്തന്‍, ഡോ. സാലീം ഫൈസി കൊളത്തൂര്‍, ജാസിയ അഷറഫ്, അഷറഫ് മലയില്‍, ഡോ. സുരേഷ് കുമാര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഷാഹുല്‍ ഹമീദ് അന്‍വരി മലയില്‍, ഷഫീഖ് ഫൈസി കായംകുളം തുടങ്ങിയവർ ക്ലാസെടുക്കും. പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക ക്ലാസുകൾ പ്രശസ്തരായ വനിത വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നയിക്കും. വാർത്താസമ്മേളനത്തിൽ ജനറല്‍ കണ്‍വീനര്‍ ടി.കെ. അബ്ദുസ്സലാം, ബഷീര്‍ ഫൈസി ദേശമംഗലം, തെക്കരകത്ത് കരീം ഹാജി, ഷഫീഖ് ഫൈസി കായംകുളം എന്നിവർ പങ്കെടുത്തു. ഫോൺ: 9847256778.
Show Full Article
TAGS:LOCAL NEWS 
Next Story