Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടിപ്പള്ളിയിൽ...

കൊരട്ടിപ്പള്ളിയിൽ സംഘർഷം; അതിരൂപത കമീഷൻ അംഗങ്ങളെ വിശ്വാസികൾ തടഞ്ഞു​െവച്ചു

text_fields
bookmark_border
ചാലക്കുടി: കൊരട്ടി സ​െൻറ് മേരീസ് ഫൊറോന പള്ളിയിൽ സംഘർഷാവസ്ഥ. പള്ളിയിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് നൽകാനെത്തിയ വൈദിക കമീഷൻ അഗങ്ങളെ തിരിച്ചുപോകാൻ അനുവദിക്കാതെ വിശ്വാസികൾ തടഞ്ഞുെവച്ചു. ഫാ.പോൾ തേലക്കാട്ട്, ഫാ. മാർട്ടിൻ കല്ലിങ്കൽ, ഫാ. സെബാസ്റ്റ്യൻ തളിയൻ എന്നിവരടങ്ങിയ കമീഷൻ അംഗങ്ങളെയാണ് വിശ്വാസികൾ തടഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയായിട്ടും ഇവരെ വിട്ടിട്ടില്ല. വിശ്വാസികളിൽ ഒരു വിഭാഗം പള്ളി വളഞ്ഞിരിക്കുകയാണ്. കമീഷൻ ബുധനാഴ്ച വൈകീട്ട് മൂേന്നാടെയാണ് ദേവാലയത്തിൽ റിപ്പോർട്ട് നൽകാൻ എത്തിയത്. റിപ്പോർട്ട് എടുത്തതിന് ശേഷം ഒമ്പതോടെ ഇവർ പുറത്ത് കടക്കാൻ ശ്രമിക്കുമ്പോൾ വിശ്വാസികളിൽ ഒരു വിഭാഗം അത് തങ്ങൾക്ക് കാണിച്ചു തരണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എറണാകുളം രൂപതയിൽ മാത്രമെ കാണിക്കൂവെന്ന് അവർ പറഞ്ഞതോടെ വിശ്വാസികൾ ക്ഷുഭിതരായി. തുടർന്ന് പള്ളിയിലെ വലിയ മണിയും ചെറിയ മണിയും 9.30 ഓടെ അടിച്ച് അവർ ആളെ കൂട്ടി. രണ്ടായിരത്തിൽ പരം ആളുകൾ പരിസരത്ത് തടിച്ചുകൂടി. കമീഷൻ അംഗങ്ങളെ പുറത്തു കടക്കാൻ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story