Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവായനശാലക്ക് പുസ്തകം...

വായനശാലക്ക് പുസ്തകം നൽകി പിറന്നാൾ ആഘോഷം

text_fields
bookmark_border
കൊടുങ്ങല്ലൂർ: വായനശാലക്ക് പുസ്തകങ്ങൾ കൈമാറി കുരുന്നുകളുടെ പിറന്നാൾ ആഘോഷം. പുല്ലൂറ്റ്് എ.കെ. അയ്യപ്പൻ- സി.വി. സുകുമാരൻ വായനശാലയിലേക്കാണ് പുസ്തകങ്ങൾ കൈമാറിയത്. പത്ത് വയസ്സുകാരി നവൽനിയയാണ് ആദ്യം പുസ്തകങ്ങളുമായി വായനശാലയിലേക്ക് എത്തിയത്. പിന്നീട് നാല് വയസ്സുകാരൻ ദേവദർശും എത്തി. എം.കെ. ദിനിൽകുമാറി​െൻറയും ഷീജയുടെയും മകളായ നവൽദിയ പത്താം പിറന്നാളിനോട് അനുബന്ധിച്ച് പത്ത് പുസ്തകങ്ങളാണ് നൽകിയത്. പുല്ലൂറ്റ് ലേബർ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് നവൽദിയ. വായനശാലയിലേക്ക് പുസ്തകങ്ങൾ നൽകി നാലാം പിറന്നാളാഘോഷിച്ച ദേവദർശ് അധ്യാപക ദമ്പതികളായ നാരായണമംഗലത്തെ സുധീറി​െൻറയും സിനിതയുടെയും മകനാണ്. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ് വായനശാല പ്രസിഡൻറ് എൻ.എ.എം. അഷറഫ് എന്നിവർ പുസ്തങ്ങൾ ഏറ്റുവാങ്ങി. നാലുവയസ്സുകാരന് പിറന്നാൾ സമ്മാനമായി പച്ചക്കറി വിത്തുകൾ മുഷ്ത്താക്ക് അലി നൽകി. സി.ആർ. കമലാസനൻ, എ.എ. ബാബു എന്നിവരും പങ്കെടുത്തു. താഹിറ, മേധ, എം.വി. സുധീർ, സലാം എന്നിവർ വായനശാലയിലേക്ക് 2500 രൂപയുടെ പുസ്തകം നൽകിയിരുന്നു. സെക്രട്ടറി എൻ.എസ്. ജയ​െൻറ നേതൃത്വത്തിലാണ് വായനശാലയുടെ പ്രവർത്തനം.
Show Full Article
TAGS:LOCAL NEWS 
Next Story