Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകമീഷനെ നിയോഗിച്ചത്...

കമീഷനെ നിയോഗിച്ചത് വിശ്വാസികളുടെ പരാതിയിൽ

text_fields
bookmark_border
ചാലക്കുടി: കൊരട്ടി പള്ളിയിലെ ഒരു വിഭാഗം വിശ്വാസികൾ അതിരൂപതയില്‍ നൽകിയ പരാതിയെ തുടര്‍ന്നാണ് കമീഷനെ നിയോഗിച്ചത്. പള്ളിയില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ആരോപണങ്ങൾ പരിശോധിക്കാനായി പള്ളി പൊതുയോഗവും ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആരോപണത്തെത്തുടര്‍ന്ന് പള്ളി കമ്മിറ്റിയിലെ അഞ്ചുപേരെ പുറത്താക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷിക്കാനായി കമീഷനെ നിയോഗിച്ചത്. പരമ്പരാഗതമായി പള്ളിയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങള്‍ പള്ളിക്ക് ഭൂമി വാങ്ങുന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് വിൽപന നടത്തിയതായും ഇക്കാര്യം പാരിഷ് കൗണ്‍സിലില്‍ അറിയിച്ചില്ലെന്നും കണ്ടെത്തി. കൃത്യമായ എണ്ണവും തൂക്കവും നോക്കാതെയാണ് സ്വർണം വിറ്റതെന്നും മതിയായ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് കിലോയോളം സ്വർണം വിറ്റതായും 60ലക്ഷം രൂപയുടെ കൃത്രിമം നടന്നതായും അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ പള്ളിയുടെ കീഴിലുള്ള ആശുപത്രിയില്‍ മരുന്ന് വിതരണം ചെയ്ത കമ്പനിക്കാര്‍ക്ക് നൽകാനുള്ള 82ലക്ഷം രൂപയിലും പള്ളി ഏറ്റെടുത്ത് നടത്തിയ നിര്‍മാണ പ്രവൃത്തികളിലും നാലു കോടിയുടെ കൃത്രിമം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. വികാരി ഫാ.മാത്യു മണവാളനെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞുെവച്ചതടക്കമുള്ള രൂക്ഷമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രൂപത കമീഷനെ അന്വേഷണത്തിനായി നിയോഗിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story