Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണ്ണിടിഞ്ഞ് മരങ്ങൾ...

മണ്ണിടിഞ്ഞ് മരങ്ങൾ ഉൾപ്പെടെ ദേശീയ പാതയിലേക്ക് വീണു

text_fields
bookmark_border
മണ്ണുത്തി: ദേശീയപാത കല്ലിടുക്കിൽ വലത് കര കനാൽ അരികിൽനിന്ന് . ഈ സമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ബുധനാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞത്. പീച്ചി ഡാമിൽനിന്ന് വലതുകര കനാൽ വഴി വെള്ളം ഒഴുക്കിവിടുന്നതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡുപണിക്ക് വേണ്ടി കരിങ്കല്ല് പൊട്ടിച്ച് മാറ്റിയതും മണ്ണ്് എടുത്തതും പ്രദേശം ദുർബലമാക്കിയിട്ടുണ്ട്. ബലപ്പെടുത്തുന്നതിന് സംരക്ഷണ ഭിത്തി വേണം എന്ന് പ്രദേശവാസികൾ പറയാൻ തുടങ്ങിയിട്ട് നാളേറെയായി. കടുത്ത വേനൽ ആയതിനാൽ വെള്ളം തുറന്ന് വിടുന്നത് നിർത്താൻ കഴിയില്ലെന്നാണ് ജലവിഭവ വകുപ്പ് അധികൃതർ പറയുന്നത്. ഡെപ്യൂട്ടി കലക്ടർ സ്ഥലം സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story